ഗ്രാമ വാർത്ത.

നാട്ടികയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷം.

ശ്രീനാരായണ ഗുരുദേവന്റെ 172 -ാം ജയന്ത വിപുലമായ പരിപാടികളോടെ
നാട്ടിക ശ്രീനാരായണ മന്ദിരാങ്കണത്തിൽ ആഘോഷിച്ചു.

വൈകിട്ട് നാട്ടിക ശ്രീനാരായണ ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം നാട്ടിക MLA ഗീത ഗോപി ഉത്ഘാടനം ചെയ്തു.
തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി ഡോക്ടർ ഹിതേഷ് ശങ്കർ മുഖ്യ പ്രഭാഷണം നടത്തി. ചതയാഘോഷ കമ്മിറ്റി പ്രസിഡൻ്റ് ടി.ആർ.വിജയരാഘവൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സി.കെ.സുഹാസ്, എൻ.എ.പി.സുരേഷ്കുമാർ, സി.പി.രാമകൃഷ്ണൻ മാസ്റ്റർ, സുരേഷ് ഇയ്യാനി, ബൈജു ഇയ്യാനി കോറോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ രംഗങ്ങളിൽ പ്രതിഭകളായ കേരളം ഹൈക്കോടതി ഗവൺമെൻ്റ് പ്ലീഡർ അഡ്വക്കേറ്റ് C.R. രഖേഷ് ശർമ്മ, ലോംഗ് ജംമ്പ് താരം ആൻസി സോജൻ,
മികച്ച നാഷണൽ സർവ്വീസ് സ്കീം കോ ഓർഡിനേറ്റർ നാട്ടിക എസ്.എൻ.ട്രസ്റ്റ് സ്കൂൾ ടീച്ചർ ശലഭ ശങ്കർ, ജെ.ഇ.ഇ. അഡ്വാൻസ് റാങ്ക് നേടിയ വൈഷ്ണവ് ഈ.എൻ.ആർ, മദ്രാസ് ഐ.ഐ.ടി യിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോക്ടർ ഗിമ്മി ഗുരുപ്രസാദ് ഏങ്ങൂർ,
കോഴിക്കോട് സർവകലാശാല റാങ്ക് നേടിയ ഗൗരി നന്ദന എന്നിവരെ പെന്നാടയും മൊമെൻ്റോയും നൽകി ആദരിച്ചു. ശ്രീനാരായണ സാഹിത്യ മത്സരങ്ങഴിൽ വിജയിച്ച വിദ്യാർഥികൾക്കും ഏറ്റവും കൂടുതൽ സമ്മാനങ്ങൾ നേടിയ സ്കൂളുകൾക്കും സമ്മാനങ്ങൾ നൽകി.
നാട്ടിക സാമൂഹ്യ ക്ഷേമനിധി ഏർപ്പെടുത്തിയ വിദ്യാഭ്യാസ കേഷ് അവാർഡുകൾ മുപ്പതോളം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
രജനീഷിന്റെ ഭരതനാട്യം ഉണ്ടിയിരുന്നു.

രാവിലെ ഗുരുപൂജക്ക് ശേഷം ആഘോഷം കമ്മിറ്റി പ്രസിഡൻ്റ് വിജയരാഘവൻ തട്ടുപമ്പിൽ പീത പതാക ഉയർത്തി. തുടർന്ന് ശ്രീനാരായണ ഗുരുദേവൻ്റെ ഫോട്ടോ വെച്ച് അലങ്കരിച്ച മൂന്ന് വാഹനങ്ങൾ നിരവധി മറ്റു വാഹനങ്ങളുടെ അകമ്പടിയോടെ നാട്ടിക ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഘോഷയാത്ര നടത്തി.
ധാരാളം സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്രകൾ ഉച്ചയ്ക്ക് രണ്ടുമണിയോടെ നാട്ടിക ശ്രീനാരായണ മന്ദിരത്തിൽ തിരിച്ചെത്തി.
വൈകിട്ട് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ നൂറുകണക്കിന് വനിതകൾ കേരളത്തിന്റെ തനിമയിൽ കസവ് വസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയിൽ പങ്കെടുത്തു. ശിങ്കാരി മേളവും മഞ്ഞക്കുടകൽ ചൂടിയ നൂറോളം ബാലികാബാലൻമ്മാരും ഘോഷയാത്രക്ക് മാറ്റു കൂട്ടി.

ജയന്തി ആഘോഷ പരിപാടികൾക്ക്
സി.കെ.ഗോപകുമാർ, സുരേഷ് ഇയ്യാനി,ബൈജു ഇയ്യാനി കൊറോത്ത്, രാജീവ് മാമ്പുള്ളി, ശശിധരൻ ചേന്ദംകുളങ്ങര, ദയാനന്ദൻ തോട്ടുപുര, രവീന്ദ്രൻ കുട്ടശ്ശാംവീട്ടിൽ, സുന്ദരൻ സി.ആർ, എം.ജി.രഘുനന്ദനൻ,ഐ.പി.മുരളി അംബിക ടീച്ചർ, ഉഷ അർജുനൻ, ഷീല രാജൻ കാട്ടുങ്ങൽ, എ.എൻ . സിദ്ധപ്രസാദ്, എ.വി.സഹദേവൻ ,അജയൻ തോട്ടുപുര, തങ്കമണി ത്രിവിക്രമൻ, യതീഷ് ഇയ്യാനി, ഉഷ ഗണേശൻ, സജീവ് കെ.എസ് ,കൃഷ്ണകുമാർ പുഞ്ചപ്പാടത്ത്, ജയപ്രകാശ് വാളക്കടവിൽ, സിന്ധു സിദ്ധപ്രസാദ്, . പ്രേമദാസൻ പുഴേക്കടവിൽ, ശ്രീരാമൻ, കൃഷ്ണകുമാർ പുഞ്ചപ്പാടത്ത്, കുണ്ടായിൽ, പ്രേംദാസ് വേളേക്കാട്ട്, ഉഷ ഗണേശൻ, ജ്യോതി എൻ.എസ്, ഇ.എൻ.ആർ.പ്രംംലാൽ, ശശിധരൻ സി.ആർ, ഉദന്യവാസൻ പന്നിപ്പുലത്ത്, ശശിധരൻ നാറാത്ത്, രാജേഷ് വേളേക്കാട്ട്. തുടങ്ങിയവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close