ഓണംഗ്രാമ വാർത്ത.
തളിക്കുളം സ്നേഹതീരത്ത് തളിക്കുളം ഡസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽസംഘടിപ്പിച്ച ഓണ നിലാവ്.

ഓണാഘോഷങ്ങളുടെ ഭാഗമായി തളിക്കുളം സ്നേഹതീരത്ത് തളിക്കുളം ഡസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽസംഘടിപ്പിച്ച ഓണ നിലാവ്
2026 എം എൽ എ ഗീത ഗോപി ഉദ്ഘാടനം ചെയ്തു. തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഷീബ അജയ കൃഷ്ണൻ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഐ സജിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എം നൗഷാദ്, പഞ്ചായത്തംഗം ഷമീർ നാലകത്ത് എന്നിവർ സംസാരിച്ചു. 29, 30 തിയ്യതികളിലായി നടക്കുന്ന
ആഘോഷ പരിപാടികളിൽ പൂക്കള മത്സരം തിരുവാതിരക്കളി, വീരനാട്യം,,ഫോക്ക് ഈവ് എന്നിവ അരങ്ങേറി.



