ചെന്ത്രാപ്പിന്നിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ മുന്നിൽ പോയിരുന്ന കാറിലും പെട്ടി ഓട്ടോയിലും ഇടിച്ചായിരുന്നു അപകടം. പെട്ടി ഓട്ടോയിൽ ഉണ്ടായിരുന്ന എറിയാട് സ്വദേശി വെട്ടത്തിപറമ്പിൽ അഷ്‌റഫ് (53), അഴീക്കോട് സ്വദേശി ചക്കച്ചാംപറമ്പിൽ അബ്ദുൽ ജമാൽ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നന്മ ആംബുലൻസ് പ്രവർത്തകർ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടരയോടെ ചെന്ത്രാപ്പിന്നി വില്ലേജ് ഓഫീസിന് സമീപം ദേശീയപാതയിലായിരുന്നു അപകടം. തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. കാറിൻ്റെയും പെട്ടിഓട്ടോയുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. കയ്‌പമംഗലം പോലീസ് സ്ഥലത്തെത്തിയിരുന്നു.