റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി.
റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി. കയ്പമംഗലം കാളമുറി സ്വദേശികളായ തൃപ്പുണത്ത് നിധിൻ, പച്ചാംമ്പുള്ളി രാകേഷ് എന്നിവരാണ് നന്മ നിറഞ്ഞ പ്രവർത്തനം നടത്തിയത്. നിധിനും, രാകേഷും ബീച്ച് റോഡിൽ നിന്നും കാളമുറിയിലേക്ക് പോകുന്ന വഴിയാണ് പേഴ്സ് കളഞ്ഞു കിട്ടിയത്. പേഴ്സ് ഉടൻ തന്നെ കയ്പമംഗലം പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ചാവക്കാട് കടപ്പുറം സ്വദേശി നിസ്ഹാക്ക് അഹമ്മദിൻ്റെ പേഴ്സ് ആണ് നഷ്ടപെട്ടത്. പ്രവാസിയായ നിസ്ഹാക്ക് സുഹൃത്തായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിനെ കാണാൻ രാവിലെ എത്തിയതാണ്. ഗ്രാമലക്ഷമിയിൽ ചായ കുടിക്കാൻ വണ്ടി നിർത്തിയിരുന്നു. അവിടെ വെച്ചാണ് പേഴ്സ് നഷ്ട്ടപെട്ടത്. പതിനായിരത്തോളം രൂപയും എ ടി എം കാർഡുകളും ഗൾഫിലെ പ്രധാനപെട്ട തിരിച്ചറിയൽ രേഖകളും ഉൾപ്പെട്ട പേഴ്സ് ആണ് നഷ്ട്ടപെട്ടത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. എസ്.ഐ.പി.സുജിത്ത് പേഴ്സ് ഉടമക്ക് കൈമാറി.കയ്പമംഗലം കാളമുറി സ്വദേശികളായ തൃപ്പുണത്ത് നിധിൻ, പച്ചാംമ്പുള്ളി രാകേഷ് എന്നിവരാണ് നന്മ നിറഞ്ഞ പ്രവർത്തനം നടത്തിയത്. നിധിനും, രാകേഷും ബീച്ച് റോഡിൽ നിന്നും കാളമുറിയിലേക്ക് പോകുന്ന വഴിയാണ് പേഴ്സ് കളഞ്ഞു കിട്ടിയത്. പേഴ്സ് ഉടൻ തന്നെ കയ്പമംഗലം പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.
ചാവക്കാട് കടപ്പുറം സ്വദേശി നിസ്ഹാക്ക് അഹമ്മദിൻ്റെ പേഴ്സ് ആണ് നഷ്ടപെട്ടത്. പ്രവാസിയായ നിസ്ഹാക്ക്
സുഹൃത്തായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിനെ കാണാൻ രാവിലെ എത്തിയതാണ്. ഗ്രാമലക്ഷമിയിൽ ചായ കുടിക്കാൻ വണ്ടി നിർത്തിയിരുന്നു. അവിടെ വെച്ചാണ് പേഴ്സ് നഷ്ട്ടപെട്ടത്. പതിനായിരത്തോളം രൂപയും എ ടി എം കാർഡുകളും ഗൾഫിലെ പ്രധാനപെട്ട തിരിച്ചറിയൽ രേഖകളും ഉൾപ്പെട്ട പേഴ്സ് ആണ് നഷ്ട്ടപെട്ടത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. എസ്.ഐ.പി.സുജിത്ത് പേഴ്സ് ഉടമക്ക് കൈമാറി.