കോർപറേറ്റ് ഭീമന്മാർക്ക് വേണ്ടി പിണറായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു. മുസ്ലിംലീഗ്.
തളിക്കുളം..
കോർപറേറ്റ് ഭീമന്മാർ കെ. എസ്.ഇ.ബി ക്ക് നൽകാനുള്ള മുവായിരം കോടി രൂപ പിരിച്ചെടുക്കുന്നതിന് പകരം വൈദ്യുതി ചാർജ് വർധിപ്പിച്ചു ജനങ്ങളെ കൊള്ള അടിക്കുകയാ ണെന്ന് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. എ. ഹാറൂൺ റഷീദ് അഭിപ്രായ പ്പെട്ടു..
വൈദ്യുതി ചാർജ് വർധനവിനെതിരെ മുസ്ലിംലീഗ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കെ. എസ്. ഇ. ബി. ഓഫീസ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു ആദ്ദേഹം…
റെഗു ലേറ്ററി കമ്മീഷന്റെ നിർദേശം മൂലമാണ് ചാർജ് വർദ്ധനവ് എന്ന വാദം ബാലിശ മാണ്..
കമ്മീഷനെ നിശ്ചയിച്ചതും, റിപ്പോർട്ട് സ്വീകരിച്ചു നടപടികൾ സ്വീകരിക്കുന്നതും സംസ്ഥാന സർക്കാർ ആണ്..
ദീർഘ കാല കരാറുകൾ റദാക്കിയ റെഗു ലേറ്ററി കമ്മീഷൻ ഇപ്പോൾ ഇരട്ടി വിലക്കാണ് കേന്ദ്ര പൂളിൽ നിന്നും വൈദ്യുതി വാങ്ങുന്നത്..
ഇന്ത്യയിൽ നിന്നും കയറ്റി അയക്കുന്ന കൽക്കരി അദാനിയുടെ മറ്റു കമ്പനികൾ തന്നെ കൊള്ളവിലക്ക് ഇന്ത്യയിലേക്ക് ഇറക്കു മതി ചെയ്യുന്നു..
ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വിലയുടെ അടിസ്ഥാനത്തിൽ വൈദ്യുതി ചാർജ് നിശ്ചയിക്കുന്നു.
നാടിനെ കൊള്ളയടിക്കുന്ന
അദാനിയെ മോദി സർക്കാർ ആ വശ്യമായ കരാറുകൾ ഉണ്ടാക്കി കൊടുത്ത് കൊള്ളക്ക് ചൂട്ടു പിടിക്കുകയാണ്
പവർ ഹൈവേ ഉണ്ടാക്കി അദാ നിക്കും, അംബാനിക്കും നാട് കൊള്ളയടിക്കാൻ മോഡിയോടൊപ്പം പിണറായിയും കൂട്ട് നിൽക്കുന്നു..
ഒരു യുയൂണിറ്റിന് ഇരുപത് പൈസയാണ് ഇപ്പോൾ വർധിപ്പിച്ചിട്ടുള്ളത്..
മൂന്ന് ലക്ഷം കോടി രൂപ കേരള സംസ്ഥാനത്തിന് ഇപ്പോൾ കടബാധ്യത ഉണ്ട്.
സാമൂഹ്യ ക്ഷേമ പെൻഷൻ പോലും കൊടുക്കാൻ ആവുന്നില്ല.
സാമ്പത്തിക കടക്കെണിയിൽ നിൽക്കുന്ന കേരളം ലോക കേരള സഭ, കേരളീയം തുടങ്ങിയ പരിപാടിയിലൂടെ
കോടികൾ മുടക്കി ദൂർത്ത് അടിക്കുകയാണ്.
ലൈഫ് ഭവന പദ്ധതിക്ക് 703 കോടി രൂപ ഗ്രാമ പഞ്ചായത്തുകൾക്ക് നൽകാനുണ്ട്.
പദ്ധതി വിഹിതമായ രണ്ടാം ഗഡു പഞ്ചായത്തുകൾക്ക് നൽകിയിട്ടില്ല.
അത് മൂലം പഞ്ചായത്ത് പദ്ധതികൾ നിശ്ചലമാണ്..
വെള്ളക്കരം വർധിപ്പിച്ചു. മാവേലി സ്റ്റോറുകൾ കാലിയാണ്..
വർഗീയ വിഭജനത്തിലൂടെ അധികാരം കൈ ക്കലാക്കിയ മോദി യുടെ തന്നെയാണ് പിണറായി വിജയനും പിന്തുടരുന്നത്..
കളമശ്ശേരി സ്ഫോടനം വർഗീയ അജണ്ടയാക്കി
നാട്ടിൽ കലാപത്തിന് ശ്രമിച്ച കേന്ദ്ര മന്ത്രി ഉൾപ്പെടെ പലർക്കും എതിരെ പോലിസ് കേസ് എടുത്തിട്ടില്ല..
ആ കേസുകളിൽ ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല..
പാർലമെന്റ് തിരെഞ്ഞെടുപ്പ് സമയത്തെ പ്രചാരണ സൂത്രമായി
ഈ കേസ് എടുക്കൽ ചടങ്ങുകൾ മാറരുത്..
ഇതൊക്കെ
പൊതു സമൂഹം ഇത് തിരിച്ചറിയു മെന്ന് അദ്ദേഹം പറഞ്ഞു..
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി. എം. അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു..
മുസ്ലിംലീഗ് നാട്ടിക നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. എസ്. റഹ്മത്തുള്ള, വി. കെ. നാസർ,
പി. കെ. സിറാജ്ജുദ്ധീൻ,കെ. കെ. ഹംസ,
എ. എച്ച്. നാസർ, കെ. എസ്. സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു..