കാർഷികം

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2025-26 കൃഷി സമൃദ്ധി വനിതാ ഗ്രൂപ്പ് പച്ചക്കറി കൃഷി പദ്ധതിയുടെ പച്ചക്കറി തൈ വിതരണോദ്ഘാടനം നടന്നു

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2025-26 കൃഷി സമൃദ്ധി വനിതാ ഗ്രൂപ്പ് പച്ചക്കറി കൃഷി പദ്ധതിയുടെ പച്ചക്കറി തൈ വിതരണോദ്ഘാടനം നടന്നു. പ്രസ്തുത പദ്ധതി പ്രകാരം തളിക്കുളം ബ്ലോക്ക് പരിധിയിൽ ഉള്ള 5 പഞ്ചായത്തുകളിലായി 100 ഓളം വനിതാ ഗ്രൂപ്പുകൾക്ക് 1 ലക്ഷം പച്ചക്കറി തൈകൾ വിതരണം ചെയ്തു. പച്ചക്കറി തൈകളും കൃഷി ചിലവ് ഉൾപ്പെടെ 6 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. പച്ചക്കറി ഉല്ലാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയും സുരക്ഷിത ഭക്ഷണം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പ്രസ്തുത പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഗുണമേന്മയുള്ള സങ്കരയിനം പച്ചക്കറി തൈകളായ പയർ, ചീര മുളക്, വെണ്ട തക്കാളി എന്നിവ വിതരണം ചെയ്തു. തളിക്കുളം ബ്ലോക്ക് പ്രസിഡണ്ട് കെ.സി പ്രസാദ് അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷി അസി. ഡയറക്ടർ കെ സി റെയ്ഹാന പദ്ധതി വിശദീകരണം നടത്തി. നാട്ടിക കൃഷി ഓഫീസർ ശുഭ എൻ.വി. ഏങ്ങണ്ടിയൂർ കൃഷി ഓഫീസർ ചിഞ്ചു പി.ബാബു എന്നിവർ പങ്കെടുത്തു കൃഷി അസിസ്റ്റൻ്റുമാരായ ശ്രീന,ശബരി കൃഷ്ണാനന്ദ്. ആതിര . ഹസീബ്, സിനി. സയന എന്നിവർ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close