ഗ്രാമ വാർത്ത.
ദേശീയ കൈത്തറി ദിനത്തിൽ തൊഴിലാളികളെ അനുമോദിച്ച് പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റ്

പെരിങ്ങോട്ടുകര : പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ കൈത്തറി ദിനാചരണം പെരിങ്ങോട്ടുകര കൈത്തറിയിൽ നടത്തി. കൈത്തറി യൂണിറ്റിലെ മുതിർന്ന തൊഴിലാളികളായ പ്രസന്ന.പി.കെ, സുമന്ന. പി.ജി എന്നിവരെ പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ആന്റോ തൊറയൻ ഷാൾ അണിയിച്ചും,മധുരം നൽകിയും അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.ട്രഷറർ പ്രമോദ് കണിമംഗലത്ത് അധ്യക്ഷത വഹിച്ചു. പോൾ പുലിക്കോട്ടിൽ, റിജു കണക്കന്തറ, ജോസഫ് കെ.പി, പെരിങ്ങോട്ടുകര ഖാദി ഗ്രാമോദ്യോഗ് മാനേജർ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു തൊഴിലാളികളായ പ്രമീള, ശോഭന, വത്സല, ഷീല, കുമാരി എന്നിവർ സന്നിഹിതരായിരുന്നു.



