ഗ്രാമ വാർത്ത.ചരമം

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി അമല്‍ ആണ് മരിച്ചത്.

എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു അമല്‍. നേരത്തെ കാസർകോട് പൂച്ചക്കാട് സ്വദേശിയായ യുവതിയെ കർണാടകയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കിഴക്കേക്കരയില്‍ തയ്യില്‍ വീട്ടില്‍ ചന്ദ്രൻ്റെ മകള്‍ പി അനുശ്രീ (25) ആണ് മരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കർണാടകയിലെ ഉൻസൂർ ബ്രാഞ്ചിലെ ജീവനകാരിയായിരുന്നു അനുശ്രീ. ഡിസംബർ 26 നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.

കാസർകോട് കാട്ടാമ്പള്ളി സ്വദേശിയായ 25കാരി അനുശ്രീ ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്. പ്രതിശ്രുത വരൻ 26കാരനായ അമലിനെ വീഡിയോ കോള്‍ വിളിച്ച ശേഷമാണ് തൂങ്ങിമരിച്ചത്. എസ്ബിഐ കർണാടക ഹുൻസൂരിലെ ജീവനക്കാരിയായിരുന്നു അനുശ്രീ. ഇതിന് പിന്നാലെയാണ് അമലും ജീവനൊടുക്കിയത്. എറണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത ശേഷം തൂങ്ങിമരിക്കുകയായിരുന്നു അമല്‍. എസ്ബിഐ ജീവനക്കാരായ ഇരുവരും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. ഡ‍ിസംബർ 26ന് വിവാഹവും നിശ്ചയിച്ചതാണ്. ഇന്നലെ ഇരുവരും തമ്മില്‍ വാക്ക് തർക്കമുണ്ടായെന്നാണ് സൂചന. ഇതിന് പിന്നാലെയാകും അനുശ്രീ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു. കണ്ണൂർ അമ്പലത്തട്ട് സ്വദേശിയാണ് അമല്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close