ഗ്രാമ വാർത്ത.
ചുമട്ടുതൊഴിലാളിയെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു.

കണ്ടശാംകടവ് ബോട്ട് ജെട്ടിയിൽ വച്ച് ചുമട്ടുതൊഴിലാളിയെ കടിച്ച് പരുക്കേൽപിച്ച തെരുവു നായ്ക്ക് പേവിഷബാധ സ്ഥിരീ കരിച്ചു. കഴിഞ്ഞ തിങ്കൾ വൈകിട്ടാണ് ചുമട്ട് തൊഴിലാളിയെ കടിച്ചത്. ചുമട്ട്തൊഴിലാളിയ്ക്ക് പ്രതിരോധകുത്തിവെപ്പ് നൽകിയിരുന്നു.പിന്നീട് ചത്തനിലയിൽ കണ്ടത്തിയ തെരുവുനായയെ മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്‌തപ്പോഴാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്.
കണ്ടശാംകടവിൽ തെരുവുനാ യ്ക്ക് പേവിബാധ സ്ഥിരീകരിച്ചതിനാൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രിൻസിപ്പൽ ഡയറകട്ർക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്
എം.വി.അരുൺ നിവേദനം നൽകി.

