കാർഷികംഗ്രാമ വാർത്ത.
നീതുപ്രേംലാലിന്റെ 10 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി.യും തുമ്പയുടെയുംപൂ കൃഷി വിളവെടുപ്പ് മുൻ എം പി ടി.എൻ. പ്രതാപൻ.നിർവഹിച്ചു.

തളിക്കുളം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കൃഷി ഭവന്റെ സഹകരണത്തോടെ 14-ാം വാർഡിൽ നീതുപ്രേംലാലിന്റെ 10 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി യും തുമ്പയുടെയും വിളവെടുപ്പ് മുൻ എം പി ടി.എൻ. പ്രതാപൻ നിർവഹിച്ചു,
തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി മുഖ്യഅഥിതിയായി പങ്കെടുത്തു,
തളിക്കുളം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാറ്റിങ് കമ്മിറ്റി ചെയർമാൻ പി. ഐ. ഷൗക്കത്തലി, വാർഡ് മെമ്പർ പി. എസ്. സുൽഫിക്കർ, കുടുംബശ്രീ ചെയർപേഴ്സൺ ഹണി പ്രസാദ്, സി ഡി എസ് മെമ്പർമാരായ നീതു പ്രേംലാൽ, സീനത്ത് അഷ്റഫ്,എൻ. മദനമോഹനൻ, ധർമ്മജൻ വല്ലത്ത്, വിജയലക്ഷ്മി, വിശ്വസിന്ധു, ഷീബ ജലീൽ,കൃഷ്ണ വേണി,കാഞ്ചന ജയന്ത് തുടങ്ങിയവർ സംസാരിച്ചു.



