മണപ്പുറം വയോജന ക്ഷേമ സമതി ചാരിറ്റബിൾ സൊസൈറ്റി വർഷംതോറും ഓണത്തോടനുബന്ധിച്ച് നടത്തിവരാറു ള്ള വയോജനങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണവും കലാകായിക രംഗത്തെ പ്രതിഭകളെ ആദരിക്കൽ ചടങ്ങും നടത്തി.

മണപ്പുറം വയോജന ക്ഷേമ സമതി ചാരിറ്റബിൾ സൊസൈറ്റി വർഷംതോറും ഓണത്തോടനുബന്ധിച്ച് നടത്തിവരാറു ള്ള വയോജനങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണവും കലാകായിക രംഗത്തെ പ്രതിഭകളെ ആദരിക്കൽ ചടങ്ങും നടത്തി നാട്ടിക ഗ്രാമ പഞ്ചായത്ത് ജൂബിലി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സമതി ചെയർമാൻ ലാൽ കച്ചില്ലം ചെയർമാനായ ചടങ്ങിൽ പി എസ് പി നസീർ സ്വാഗതമാശംസിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വിനു വിശിഷ്ടാഥിയായിരുന്നു.. ബിജു പുളിക്കൽ ഭക്ഷ്യധാന്യകിറ്റ് വിതരണോദ്ഘടനം ചെയ്തു.. മികച്ച കർഷക തങ്കമണി കെ.കെ, കലാകായിക രംഗത്തെ മികവ് തെളിയിച്ച, അദ്വദൈദ് കെ.ആർ., മുഹമ്മദ് നിഹാൽ, ലാൽ കഷ്ണ പി.ബി. പവിൻ കൃഷ്ണ പി.ബി (ഫുഡ് ബോൾ) പെൺകുട്ടികളുടെ സംസ്ഥാന വോളി ബോൾ ടീം അംഗം നസ്സിയ ആർ.എസ് , സംഗീത സംവിധായകൻ സന്തോഷ് പെരി ങ്ങോട്ടുകര, ചിത്രകാരൻ മുഹമ്മദ് അസ്സലം എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. സമതി ട്രഷറർ ബിജോയ് പി.എസ്സ്, തങ്കമണി കെ.കെ. മണികണ്ഠൻ കെ.എസ്. വത്സല പി.എസ് എന്നിവർ സംസാരിച്ചു. സമിതി സെക്രട്ടറി സിന്ധു പ്രസാദ് നന്ദി രേഖപ്പെടുത്തി…



