കാർഷികംഗ്രാമ വാർത്ത.

കാർഷിക അവാർഡ് ജേതാക്കളെ അനുമോദിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി.

പെരിങ്ങോട്ടുകര: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് താന്ന്യം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം താന്ന്യം ഗ്രാമ പഞ്ചായത്തിൽ നിന്നും കാർഷിക അവാർഡുകൾ കരസ്ഥമാക്കിയ കർഷകരെ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ മിനി ജോസ് അനുമോദന സദസ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ സലീഷ് തണ്ടാശ്ശേരി കർഷകരെ അനുമോദിച്ചു. പ്രവാസി കോൺഗ്രസ്സ് ജില്ല ട്രഷറർ ഇ.എം.ബഷീർ, നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് വൈ.പ്രസിഡന്റ് രാമൻ നമ്പൂതിരി, മണ്ഡലം സെകട്ടറിമാരായ സജീവൻ ഞാറ്റുവെട്ടി, പ്രമോദ് കണിമംഗലത്ത്, അലിസഗീർഎന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കർഷകരായ ആഷ്ലി യാസ്മിൻ (വിദ്യാർത്ഥി കർഷക ), ആന്റണി ടി എൽ ( ജാതി കർഷക ), സജി തച്ചപ്പിള്ളി (കേര കർഷകൻ ), മാധവൻ നായർ വൈക്കത്ത് ( നെൽകർഷകൻ), ആഷിക്ക് ജോസ് ( യുവ കർഷകൻ), സുനിൽ എം.ജി (സമ്മിശ്ര കർഷകൻ ) എന്നിവരെ ചടങ്ങിൽ അനുമോദിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close