ഗ്രാമ വാർത്ത.
പെരിങ്ങോട്ടുകരയുടെ അഭിമാനമായ സിന്ധുവിനെ അനുമോദിച്ച് പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റ്.

ചെമ്മാപ്പിള്ളി : പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ റെയിൽവേയിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന വനിത വിഭാഗത്തിലെ ത്തിലെ ഏക വനിത സിന്ധു കെ.ജി യെ അനുമോദിച്ചു. ബോട്ട് കടവിലുള്ള വസതിയിൽ നടന്ന അനുമോദനചടങ്ങ് പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ആന്റോ തൊറയൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രമോദ് കണിമംഗലത്ത് , എം.ബി. സജീവൻ, പോൾ പുലിക്കോട്ടിൽ, ഹരിദാസ് ചെമ്മാപ്പിള്ളി, സെക്കീർ ചെമ്മാപ്പിള്ളി എന്നിവർ പ്രസംഗിച്ചു. ബാംഗ്ലൂരിൽ തുടങ്ങിയ ജോലിയിൽ നിലവിൽ ചെന്നൈയിൽ എത്തിയിട്ടും 27 വർഷത്തെ സർവീസ് തുടരുമ്പോഴും ഈ വിഭാഗത്തിലെ ഏക വനിത എന്നതിൽ തുടരുകയാണ്



