ഗ്രാമ വാർത്ത.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്രാടം കാഴ്ചക്കുല സമർപ്പണം.

തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്രാടം കാഴ്ചക്കുല സമർപ്പണം നടത്തി. ആദ്യ കാഴ്ചക്കുല കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ സമർപ്പിച്ചു.
തുടർന്ന് അസിസ്റ്റന്റ് കമ്മിഷണർ എം. മനോജ് കുമാർ, ദേവസ്വം മാനേജർ വിനീത രഞ്ജിത്, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു എന്നിവർ കാഴ്ചക്കുല സമർപ്പിച്ചു. ക്ഷേത്ര ഉദ്ദേശ സമിതി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് കാഴ്ചക്കുലകൾ സമർപ്പിച്ചു.
ഉത്രാടത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന കാഴ്ചക്കുല സമർപ്പണത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.



