ഗ്രാമ വാർത്ത.

എസ്എൻഡിപി യോഗം ഇടശ്ശേരി ശാഖയുടെ ശ്രീനാരായണഗുരുവിൻ്റെ 172-ാം ജയന്തി ആഘോഷം നടന്നു.

എസ്എൻഡിപി യോഗം ഇടശ്ശേരി ശാഖയുടെ ശ്രീനാരായണഗുരുവിൻ്റെ 172-ാം ജയന്തി ആഘോഷം നടന്നു.
ശാഖാ മന്ദിരത്തിൽ രാവിലെ വാഹന പ്രചരണ ഘോഷയാത്രയോടെ ആരംഭിച്ച ചടങ്ങുകളിൽ വിവിധ മത്സരങ്ങളും, കലാപരിപാടികളും അരങ്ങേറി. ഗുരു ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം എസ്എൻഡിപി യോഗം ബോർഡ് മെമ്പർ പ്രകാശ് കടവിൽ നിർവഹിച്ചു. ശാഖാ പ്രസിഡണ്ട് കാർത്തികേയൻ വാലത്ത് അധ്യക്ഷനായി. ചതയ ദിനാഘോഷ കമ്മിറ്റി ചെയർമാൻ ജയപ്രകാശൻ എം. വി, വനിതാ സംഘം പ്രസിഡണ്ട് അഞ്ജലി ശങ്കരനാരായണൻ, സെക്രട്ടറി പത്മിനി ജയപ്രകാശൻ എന്നിവർ സംസാരിച്ചു. ശാഖ മെമ്പർമാരായ തളിക്കുളം ഗ്രാമപഞ്ചായങ്ങളായ നീന സുഭാഷ്, ജോഷി, ശാഖയിലെ മുതിർന്ന അംഗം വാലത്ത് കുമാരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് എസ്എസ്എൽസി പ്ലസ് ടു, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും നടന്നു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close