ഗ്രാമ വാർത്ത.

തൃശ്ശൂർ ജില്ലാ ഈഴവ സഭയുടെ വിദ്യാഭ്യാസ പുരസ്കാര സമർപ്പണ സമ്മേളനം നാളെ.

തൃശ്ശൂർ ജില്ലാ ഈഴവ സഭയുടെ വിദ്യാഭ്യാസ പുരസ്കാര സമർപ്പണ സമ്മേളനം ഓഗസ്റ്റ് 30 ഞായറാഴ്ച വൈകിട്ട് 2 .30ന് തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്‌കൂളിൽ വെച്ച് നടക്കും.വിദ്യാഭ്യാസ പുരസ്കാര സമർപ്പണം, വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, പുതിയ മെമ്പർമാർക്ക് സഭയുടെ സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടക്കും.ജില്ലാ ഈഴവ സഭ പ്രസിഡൻറ് ടി. കെ ഷൺമുഖൻ അധ്യക്ഷത വഹിക്കും. ഗീതാ ഗോപി എം.എൽ .എ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ ആലപ്പുഴ കളക്ടർ എം. എൻ ഗുണവർദ്ധനൻ വിദ്യാഭ്യസ അവാർഡ് സമർപണം നിർവ്വഹിക്കും എസ്.എൻ ഡി.പി നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംമ്പുള്ളി സമ്പത്തിക സഹായ വിതരണം ചെയ്യും. റിട്ട മേജർ പ്രൊഫ. ഡോ ഡി . എൻ വിശ്വനാഥൻ വിദ്യർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യും. നാട്ടിക എസ് എൻ കോളേജ് റിട്ട പ്രൊഫ ടി.കെ സതീഷ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിക്കും സഭ വർക്കിംഗ് പ്രസിഡൻ്റ് അഡ്വ സീസർ അറക്കൽ, കൺവീനർ സി.ജി രവീന്ദ്രൻ, രക്ഷാധികാരി പി.എ രമണൻ, ഖജാൻജി എം. കെ ധർമ്മൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. വൈസ് പ്രസിഡൻ്റ് ടി.ജി ധർമ്മരത്‌നം ചടങ്ങിന് നന്ദി പറയും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close