ഗ്രാമ വാർത്ത.

ശ്രീനാരായണ സൗഹൃദ സമാജം ഓണ സൗഹൃദ സംഗമം നടത്തി.

കൈപ്പമംഗലം ശ്രീനാരായണ സൗഹൃദ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കാള മുറി നോബിൽ പാലസിൽ വച്ച് ഓണ സൗഹൃദ സംഗമം നടത്തി.മതമൈത്രി ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി കയ്പമംഗലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശ്രീനാരായണ സൗഹൃദ സമാജംഎല്ലാവർഷവും ഇതുപോലെ ഓണ സൗഹൃദം നടത്തി വരാറുണ്ട്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ ഒത്തുചേരുന്ന ഈ സംഗമം ഒരു ഗ്രാമത്തിൻ്റെ കൂട്ടായ്മയാണ്.

ശ്രീനാരായണ സൗഹൃദ സംഗമം പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .സമാജം സെക്രട്ടറി പി വി സുധീർ മാസ്റ്റർ സ്വാഗതം പറഞ്ഞു.എടമുട്ടം ഭദ്രാചലം സുബ്രഹ്മണ്യ ക്ഷേത്രംമേൽശാന്തി പ്രജീഷ് അനുഗ്രഹ പ്രഭാഷണം നടത്തി.കാള മുറി ജുമാമസ്ജിദ് ഖത്തീബ് അബ്ദുൽ ജലീൽ, പി കെ മുഹമ്മദ്, ഉസ്മാൻ,അഷറഫ് പള്ളി പറമ്പിൽ, റാസിക്ക് വഞ്ചിപ്പുര,ജമാൽ, രമേഷ് പള്ളത്ത്, K.V. അബ്ദുൾ മജീദ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് വിഭവ സമൃദ്മായ ഓണസദ്യ കഴിച്ച് സംഗമം അവസാനിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close