ഗ്രാമ വാർത്ത.ചരമം
ആലപ്പാട് കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.

ആലപ്പാട്: കാണാതായ യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റിൽ കണ്ടെത്തി. ആലപ്പാട് നെല്ലിപ്പറമ്പിൽ ചന്ദ്രന്റെ മകൻ ചജിത്ത് (40) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചമുതലാണ് ഇയാളെ കാണാതായത്. തുടർന്ന് വിട്ടുകാർ അന്വേഷണം നടത്തുന്നതിനിടയിലാണ് ഇന്ന് വീട്ടു കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. നാട്ടികയിൽ നിന്നും എത്തിയ ഫയർ ഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്. അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.



