കഴിമ്പ്രം വി പി എം എസ് എൻ ഡി പി ഹൈസ്കൂളിലെ 1987-88 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയായ ‘നൊസ്റ്റാൾജിയ’ യുടെ ഒൻപതാമത് വാർഷികത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് വിദ്യാ രത്ന അവാർഡ് ജേതാവും,സാമൂഹിക പ്രവർത്തകയും സംസ്ഥാന തലത്തിൽ ഏറ്റവും നല്ല എൻഎസ്എസ് കോഡിനേറ്റർ ആയി തിരഞ്ഞെടുത്ത ശലഭ ജ്യോതിഷിനെ ആദരിച്ചു. ട്രസ്റ്റ് അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തി.

കഴിമ്പ്രം വി പി എം എസ് എൻ ഡി പി ഹൈസ്കൂളിലെ 1987-88 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയായ ‘നൊസ്റ്റാൾജിയ’ യുടെ ഒൻപതാമത് വാർഷികത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് വിദ്യാ രത്ന അവാർഡ് ജേതാവും,സാമൂഹിക പ്രവർത്തകയും സംസ്ഥാന തലത്തിൽ ഏറ്റവും നല്ല എൻഎസ്എസ് കോഡിനേറ്റർ ആയി തിരഞ്ഞെടുത്ത ശലഭ ജ്യോതിഷിനെ ആദരിച്ചു. ട്രസ്റ്റ് അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തി ആരംഭിച്ച വാർഷിക പൊതുയോഗത്തിന് ജനറൽ സെക്രട്ടറി ഷീന രാജീവ് സ്വാഗതം പറഞ്ഞു. പ്രശസ്ത സൈക്കോതെറാപ്പിസ്റ്റും മോട്ടിവേറ്ററുമായ N. S സന്തോഷ് ബാബു സാറിൻറെ ക്ലാസും അതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിന് അർഹരായ അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടത്തുകയുമുണ്ടായി . യോഗത്തിൽ ട്രസ്റ്റ് chairman ജോഷി കോഴിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നാസർ C M നന്ദി പ്രകാശിപ്പിച്ചു.



