തൃശ്ശൂർ ജില്ലാ ഈഴവ സഭയുടെ വിദ്യാഭ്യാസ പുരസ്കാര സമർപ്പണ സമ്മേളനം തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂളിൽ വെച്ച് ഗീതാ ഗോപി എം.എൽ .എ ഉദ്ഘാടനം ചെയ്തു.

തൃശ്ശൂർ ജില്ലാ ഈഴവ സഭയുടെ വിദ്യാഭ്യാസ പുരസ്കാര സമർപ്പണ സമ്മേളനം തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂളിൽ വെച്ച് ഗീതാ ഗോപി എം.എൽ .എ ഉദ്ഘാടനം ചെയ്തു.
.ജില്ലാ ഈഴവ സഭ പ്രസിഡൻറ് ടി. കെ ഷൺമുഖൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ ലോഹിതാക്ഷൻ സ്വാഗതം പറഞ്ഞു. മുൻ ആലപ്പുഴ ജില്ല കളക്ടർ എം. എൻ ഗുണവർദ്ധനൻ വിദ്യാഭ്യസ അവാർഡ് സമർപണവും എസ്.എൻ ഡി.പി നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംമ്പുള്ളി സമ്പത്തിക സഹായവും . റിട്ട മേജർ പ്രൊഫ. ഡോ ഡി . എൻ വിശ്വനാഥൻ വിദ്യർത്ഥികൾക്ക് പഠനോപകരണങ്ങളും, നാട്ടിക എസ് എൻ കോളേജ് റിട്ട പ്രൊഫ ടി.കെ സതീഷ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണവും നിർവ്വഹിച്ചു. സഭ വർക്കിംഗ് പ്രസിഡൻ്റ് അഡ്വ സീസർ അറക്കൽ, കൺവീനർ സി.ജി രവീന്ദ്രൻ, രക്ഷാധികാരി പി.എ രമണൻ, ഖജാൻജി എം. കെ ധർമ്മൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡൻ്റ് ടി.ജി ധർമ്മരത്നം ചടങ്ങിന് നന്ദി പറഞ്ഞു.