ഗ്രാമ വാർത്ത.

ഓണ സമ്മാന കൂപ്പൺ നെറുക്കെടുപ്പ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

തൃപ്രയാർ : നാട്ടിക ടാഗോർ കലാവേദിയുടെ നേതൃതത്തിൽ ഓണക്കാലത്ത് വർഷങ്ങളായി നടത്തി വരുന്ന ഈ വർഷത്തെ ഓണം ആഘോഷങ്ങളുടെ ഭാഗമായി ഓണം സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നാട്ടിക ടാഗോർ നഗറിൽ വെച്ച് നടന്ന സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പുകളുടെ ഉദ്ഘാടനം വലപ്പാട് പോലീസ് സബ് ഇൻസ്പെക്ടർ നൂറുദ്ദീൻ അവർകൾ നിർവഹിച്ചു. ടാഗോർ കലാവേദി പ്രസിഡന്റ് ശ്രീജൻ പി വി അധ്യക്ഷത വഹിച്ചു. നട്ടിക ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ് ഭാരവാഹികളായ പ്രദീപ് യു കെ ,മിജു തളിക്കുളം ,ലെനീഷ് കുട്ടാപ്പു,സജിത്ത് ഉണ്ണിമോൻ ,സൈനുദ്ദീൻ വെളിയത്ത്,രവി ,കണ്ണൻ സി ആർ ,ഷിനു ടി എ ,ദിലീപ് പി ബി ,മുജീബ് പോക്കു,ജിഷാന്ത് അയിനിക്കാട്ട് ,ഷാജു ,മണി കാട്ടുങ്ങൽ ,ബാബു ,കാദർ ,സജീവ് അയിനിക്കാട്ട് ,ആഷിഫ് ,അജീഷ് എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close