ഓണംഗ്രാമ വാർത്ത.
മണപ്പുറത്തെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ തളിക്കുളം മെഹഫിൽ ഓണാഘോഷം സംഘടിപ്പിച്ചു.

തളിക്കുളം: മണപ്പുറത്തെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ തളിക്കുളം മെഹഫില്ലിന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള നാൽപ്പതോളം കലാകാരന്മാരുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ.
പുഴക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രതീഷ് വി.എസ്., ഗിരീഷ് പണിക്കർ, സത്താർ എ.എച്ച്,, റിട്ട. ഡിവൈ.എസ്.പി. മനോജ്, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഉദ്യോഗസ്ഥ മിനി വല്ലത്ത്, എലൈറ്റ് ഗ്രൂപ്പ് മാനേജർ ഭരതൻ പി.കെ., ജി.എസ്. ഷിപ്പിംഗ് കമ്പനി എം.ഡി. ഗോപൻ പി.കെ. എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
തുടർന്ന് നാൽപ്പതോളം കലാകാരന്മാർ അണിനിരന്ന സംഗീതനിശയും അരങ്ങേറി. വിവിധ സംഗീതശാഖകളിലെ കലാകാരന്മാരുടെ അവതരണത്തോടെ ഓണാഘോഷം സംഗീതസാന്ദ്രമായി.



