ഗ്രാമ വാർത്ത.മഴ

നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത.

കനത്ത ചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി നാളെ മുതൽ മൂന്ന് ദിവസം പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണമാകുന്നത്. അതേസമയം ഇന്ന് സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുമെന്നും അധികൃതർ അറിയിച്ചു. മഴ മുന്നറിയിപ്പിൻ്റെ ഭാഗമായി വ്യാഴാഴ്‌ച ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close