കേരള ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്. തുടക്കമായി

കേരള ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയം ബി സുരേഷ് നഗറിൽ തുടക്കമായി
തൃപ്രയാർ : കേരള ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയം ബി സുരേഷ് നഗറിൽ തുടക്കമായി. രാവിലെ പ്രകടനവും പതാക ഉയർത്തലും നടന്നു.തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.കെ എസ് ടി എ ജില്ലാ പ്രസിഡൻ്റ് കെ പ്രമോദ് അധ്യക്ഷനായി.സംഘാടക സമിതി ചെയർമാൻ എം എ ഹാരിസ് ബാബു,പി കെ ഡേവീസ്, കെ എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് ഡി സുധീഷ്, സംസ്ഥാന സെക്രട്ടറി കെ രാഘവൻ, വൈസ് പ്രസിഡൻ്റ് എം എ അരുൺകുമാർ, എഫ് എസ് ഇ ടി ഒ ജല്ലില്ലാ സെക്രട്ടറി ഇ നന്ദകുമാർ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയീസ് സെക്രട്ടറി ഐബി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.കെ സി സജൻ, ടി എം ബിന്ദു, കെ ബി ഫെർഡി, അനീഷ് ലോറൻസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.എം എസ് ബീന അനുശോചന പ്രമേയം അവതരിപ്പിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ടി ശ്രീജ സംഘടന റിപ്പോർട്ടും സി സാജൻ ഇഗ്നേഷ്യസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.ടി വിനോദിനി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.



