ഗ്രാമ വാർത്ത.

അഖിലകേരള ധീവര സഭ ധീവരസഭ ചാവക്കാട് താലൂക് കമ്മറ്റിയുടെ നേതൃത്വത്തിൽ.കുടുംബ സംഗമം നടന്നു.

അഖിലകേരള ധീവര സഭ ധീവരസഭ ചാവക്കാട് താലൂക് കമ്മറ്റിയുടെ നേതൃത്വത്തിൽ
കുടുംബ സംഗമം നടന്നു.
കുടുംബ സംഗമത്തിന് മുന്നോടിയായി നാട്ടിക ബീച്ച് ഫിഷറീസ് സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച സംഗമ യാത്ര നാട്ടിക ബീച്ച് പോസ്‌റ്റോഫീസ് ജംഗ്ഷനിൽ യൂ എ മാധവൻ മാസ്റ്റർ നഗറിൽ സമാപിച്ചു.
തുടർന്ന് നടന്ന കുടുംബ സംഗമം ധീവരസഭ സംസ്ഥാന സെക്രട്ടറി വി ദിനകരൻ ex mla ഉൽഘടനം ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ദീവരവിരുദ്ധ സമീപനം തിരുത്തണമെന്നും കേന്ദ്ര സർക്കാരിന്റെ കടൽമണൽ ഗനനവും, കേരള സർക്കാരിന്റെ കരിമണൽ ഗനനവും മത്സ്യത്തൊഴിലാളികളെ തീരപ്രദേശത്തു നിന്നും ആട്ടിയോടിക്കുന്ന കരിനിയമങ്ങളാണെന്നും ഈ നിയമങ്ങൾ തിരുത്തിയില്ലെങ്കിൽ ദീവരസമുദായം ബാലറ്റിലൂടെ മറുപടി നൽകുമെന്നും ദിനകരൻ അഭിപ്രായപെട്ടു.താലൂക് പ്രസിഡന്റ് യൂ. ബി മണികണ്ഠൻ അധ്യക്ഷനായി, സംസ്ഥാന പ്രസിഡന്റ് എംവി വരിജാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രെഷരർ പിവി. ജനാർദ്ദനൻ, മാനവശേഷി വികസന സമിതി സംസ്ഥാന കൺവീനർ ഷാജു തലാശേരി, വേദവ്യാസ ക്ഷേത്ര സമിതി സംസ്ഥാന കൺവീനർ മണി കാവുങ്ങൽ, ജില്ലാ പ്രസിഡന്റ കെ വി തമ്പി, ജില്ലാ സെക്രട്ടറി ടീ. വി ശ്രീജിത്ത്‌, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വേണു വെണ്ണറ, യൂ എം സുബ്രമണ്യൻ, ജോഷി ബ്ലാങ്ങാട്ട്, എ കെ വേങ്കിടെ ശരൻ, എൻ ആർ പ്രകാശൻ, റോഷണി ടീച്ചർ, സജിത സുഭാഷ്, സരിത ടീച്ചർ, ഉഷ സുകുമാരൻ, പി കെ വിജയൻ രണസിങ്, രഞ്ജിത്ത് പനക്കൽ, ശ്രീദേവിരഞ്ജിത് എന്നിവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close