ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

ചേറ്റുവായനം , ഒരു ദേശത്തിന്റെ അക്ഷരയാത്ര പ്രകാശിതമായി

ചേറ്റുവായനം , ഒരു ദേശത്തിന്റെ അക്ഷരയാത്ര പ്രകാശിതമായി.

ചേറ്റുവ അസോസിയേഷൻ ഒരുക്കി ഗൂസ്ബെറി പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച ചേറ്റുവായനം എന്ന പുസ്തകം പ്രശസ്ത സിനിമ സംവിധായകനും എഴുത്തുകാരനും രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമായ പി ടി കുഞ്ഞുമുഹമ്മദ്‌ പ്രകാശനം ചെയ്തു.

ഭാഷയോടും സാഹിത്യത്തോടും ചേറ്റുവ എന്നും ആഭിമുഖ്യം പുലർത്തിയിട്ടുണ്ടെന്നും
അത് ഇന്നും കെടാതെ നിൽക്കുന്നു എന്നത് അഭിമാനമാണ് എന്നും പിടി കുഞ്ഞുമുഹമ്മദ്‌ പ്രകാശന ചടങ്ങിൽ പറഞ്ഞു. ചേറ്റുവയുടെ ചരിത്രം എഴുതുക എന്നത് തന്റെ ഒരു പാട് കാലത്തെ സ്വപ്നമാണ് എന്നും
അത് ചേറ്റുവക്കാർ യാഥാർത്ഥ്യമാക്കണമെന്നും അദ്ധേഹം കൂട്ടിചേർത്തു.

മഹത്തായ ഒരു കാര്യമാണ് ചേറ്റുവ അസോസിയേഷൻ ചേറ്റുവായനം എന്ന പുസ്തക പ്രസിദ്ധീകരണത്തിലൂടെ സാധ്യമാക്കിയതെന്ന് പിടി കുഞ്ഞുമുഹമ്മദ്‌ കൂട്ടി ചേർത്തു.

സാഹിത്യ സദസ്സിന്റെ ഉത്ഘാടനം പ്രശസ്ത കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.

ആദ്യ പുസ്തകം ജി എം യു പി സ്കൂൾ പ്രധാന അദ്ധ്യാപകൻ പി ബി സജീവിനു കൈമാറി.

പുസ്തക രചനകൾ അരവിന്ദൻ പണിക്കശേരി പരിചയപെടുത്തി.

ചേറ്റുവ അസോസിയേഷൻ അംഗം സീബു കൊട്ടിലിങ്ങൽ അദ്ധ്യക്ഷനായ ചടങ്ങിൽ യൂസുഫ്‌ സൈദു മുഹമ്മദ്‌ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ സുജിത്ത്‌ തെക്കേടത്ത്‌ ആമുഖ പ്രഭാഷണവും, പി ടി എ പ്രസിഡണ്ട് നൂർജഹാൻ ലത്തീഫ് ആശംസയും
യൂസഫ്‌ ഹംസ നന്ദിയും രേഖപെടുത്തി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close