ഗ്രാമ വാർത്ത.

കഴിമ്പ്രം തത്വമസി അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ദേശവിളക്കിന്റെ ഓഫീസ് ഉദ്ഘാടനം നടന്നു

കഴിമ്പ്രം തത്വമസി അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ദേശവിളക്കിന്റെ ഓഫീസ് ഉദ്ഘാടനം നടന്നു.
സ്വാമി തേജസ്വരൂപാനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം നിർവഹിച്ചു. നവംബർ 22 വൃശ്ചികം 6 കഴിമ്പ്രം നെടിയിരിപ്പിൽ അന്നപൂർണേശ്വരിക്ഷേത്ര മൈതാനിയിലാണ് ദേശവിളക്ക് നടത്തപ്പെടുന്നത്. അന്നേ ദിവസം വൈകീട്ട് ദേശവിളക്കിന്റെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് കുറുപ്പത്ത് ശ്രീ ഭദ്രകാളി ദേവിയുടെ തിരുസന്നിധിയിൽ നിന്ന് 5 30ന് പുറപ്പെടും. രാത്രി 7. 30ന് ദീപാരാധനയും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കും. തത്വമസി ദേശവിളക്ക് പ്രസിഡണ്ട് രമേശ് ബാബു നെടിയിരിപ്പിൽ, ഭാസി പള്ളത്ത്, മാതൃസമിതി പ്രസിഡണ്ട് രാജലക്ഷ്മി സോമൻ, മറ്റ് ഭാരവാഹികളും നേതൃത്വം നൽകി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close