ഗ്രാമ വാർത്ത.

സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നാട്ടിക എംഎൽ എ സി.സി മുകുന്ദൻ സമ്മാനിച്ചു.

സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നാട്ടിക എംഎൽ എ സി.സി മുകുന്ദൻ സമ്മാനിച്ചു. തൃപ്രയാർ:ആല – ചേറ്റുവ മണപ്പുറം വയോജനക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റി തൃപ്രയാറിൻ്റെ മാനവികം 2024 സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നാട്ടിക എംഎൽ എ സി.സി മുകുന്ദൻ പുരസ്കാര സമർപ്പണം നടത്തി . എസ്എൻ ട്രസ്റ്റ് പ്രിൻസിപ്പൽ ജി.എസ്ബി ജയാബിനി ,ശ്രീമതി സിന്ധു.വി.ജി ,വി.പി.എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം ,ആതുര സേവനം ഇന്ദിരാ ബാബു ,ഹെഡ് നേഴ്സ് ചാവക്കാട് ഹെഡ്ക്കോർട്ടേഴ്സ് ,ഷൈൻ തട്ടുപറമ്പിൽ (മികച്ച വ്യവസായ സംരഭകൻ , ഇ വൈ സുധീർ എന്നിവർക്ക് മന്ത്രി പുരസ്ക്കാര സമർപ്പണം നടത്തി .. ജോതിർമയി വി.ബി യെ ചടങ്ങിൽ അനുമോദിച്ചു (കാലിക്കട്ട് യൂണിവേഴ്സിറ്റി അഞ്ചാം റാങ്ക് .. ) ലാൽ കച്ചില്ലം അദ്ധ്യക്ഷനായ ചടങ്ങ് സി.സി മുകുന്ദൻ എം ൽ എ ഉദ്ഘാടനം ചെയ്തു .. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് ,ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.എം അഹമ്മദ് ചികിത്സാ സഹായ വിതരണോദ്ഘാടനം ചെയതു. Dr പി ആർ സിദ്ധാർത്ഥശങ്കർ ഓണപ്പുടവ വിതരണോദ്ഘാടനവും നടത്തി സി. പി. ട്രസ്റ്റ് ചെയർമാൻ സി.പി സാലി ,പി.കെ സുഭാഷ് ചന്ദ്രൻ മാസ്റ്റർ ,എം സ്വർണ്ണലത ,തങ്കമണി ആശാരിപ്പറമ്പിൽ ,വത്സല പി.ആർ ,ബി ജോയ് പി.എസ് ,കിഷോർ വാഴപ്പുള്ളി ,സുരേഷ് ഇയ്യാനി ‘പി.എസ് പി.നസീർ ‘ വിജയരാഘവൻ തട്ടുപറമ്പിൽ ,ഇ എൻ ആർ കൃഷ്ണൻ ,എ ജി സുഭാഷ് റൂറൽ ബാങ്ക് ഡയറക്ടർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സുചിന്ദ് പുല്ലാട്ട് സ്വാഗതം ആശംസിച്ചു. കിഷോർ വാഴപ്പുള്ളി നന്ദി പ്രകാശിപ്പിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close