ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾവിദ്യാഭ്യാസം
സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷാ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം.

സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷാ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. അഞ്ചു മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ഈ ടൈംടേബിള്‍. ഒന്നു മുതല്‍ നാലുവരെ ക്ലാസുകള്‍ക്ക് 17 മുതല്‍ 23 വരെയാണ് പരീക്ഷ. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതും ഡിസംബര്‍ 9, 11 തീയതികളിലെ വോട്ടെടുപ്പ് 13 നുള്ള വോട്ടെണ്ണല്‍ എന്നിവയും കണക്കിലെടുത്താണ് പരീക്ഷാ തീയതി തീരുമാനിച്ചത്. ഡിസംബര്‍ 24 മുതല്‍ ക്രിസ്മസ് അവധിയാണ്.



