വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവസമാപന സമ്മേളനം ഏങ്ങണ്ടിയൂർ ഹയർ സെക്കൻറി സ്കൂളിൽ തൃശൂർ ജില്ല പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ഉദ്ഘാടനം നിർവഹിച്ചു

വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവസമാപന സമ്മേളനം ഏങ്ങണ്ടിയൂർ ഹയർ സെക്കൻറി സ്കൂളിൽ തൃശൂർ ജില്ല പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സതീഷ് പനയ്ക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർപേഴ്സണും ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ബിന്ദു സുരേഷ് സമ്മാനദാനം നിർവഹിച്ചു. ഏങ്ങണ്ടിയൂർ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ കെ ബി സുരേഷ് ,മെമ്പറായ ഷീന ദിലീപ് കുമാർ, വികസന സമിതി ട്രഷറർ വിനോദ് ടി.വി, ജോ. കൺവീനർ സിസ്റ്റർ ഫ്ലമിയ, തെരേസ് , സെൻ്റ് തോമസ് എൽപിഎസ് പിടിഎ പ്രസിഡണ്ട് രതീഷ് ഇരട്ടപ്പുഴ, സെൻ്റ് തോമസ് എൽപിഎസ് മാതൃസംഘം പ്രസിഡൻറ് ഷമീറ ഷബീർ, സ്കൂൾ ലീഡർ കെ.എസ് ശ്രീഹരി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അമ്പിളി കെ.വി,വികസന സമിതി ഭാരവാഹികളായ ശ്രീജ മൗസമി, എ എ ജാഫർ സി. കെ ബിജോയ് ,എം. എ സാദിഖ് ,കെ എസ് സനീഷ്, എന്നിവർ സംസാരിച്ചു. ഫലപ്രഖ്യാപനം പ്രോഗ്രാം കൺവീനർ ജിജോ തമ്പി കെ,അറബിക്ക് കൺവീനർ വി.സീനത്ത്, സംസ്കൃതം കൺവീനർ സിജ്ന പി.ടി എന്നിവർ നിർവഹിച്ചു.സെൻ്റ് തോമസ് ഹയർ സെക്കൻ്ററി എച്ച്.എമും ജോ. കൺവീനറുമായ പി.കെ സോജൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ജിജൊ തമ്പി കെ നന്ദിയും പറഞ്ഞു



