കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു; താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത നിർദേശം

കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു; താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത നിർദേശം
2026 ആഗസ്റ്റ് 3-ന് രാവിലെ 10.00 മണിക്ക് കരുവന്നൂർ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലായ 3.318 മീറ്റർ പിന്നിട്ട് 3.588 മീറ്ററായി രേഖപ്പെടുത്തിയിട്ടുണ്ട്.
ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്നുവരികയാണ്.
ഈ സാഹചര്യത്തിൽ ഇല്ലിക്കൽ റെഗുലേറ്ററിന് താഴെയുള്ള കാറളം, അരിമ്പൂർ, പാറളം, അന്തിക്കാട്, മണലൂർ, ചാഴൂർ, ചേർപ്പ്, താന്ന്യം പഞ്ചായത്തുകളിലെയും കോൾപാടങ്ങളിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
ആയതിനാൽ, പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതും അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്. സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടം അഭ്യർഥിക്കുന്നു.



