പട്ടികജാതി-വർഗ്ഗക്കാരുടെ കടങ്ങൾ മുഴുവൻ എഴുതി തള്ളാൻ സർക്കാർ തയ്യാറാകണം
പട്ടികജാതി – വർഗ്ഗ ഏകോപന സമിതി

പട്ടികജാതി-വർഗ്ഗ കുടുംബങ്ങളുടെ കടങ്ങൾ മുഴുവൻ എഴുതി തള്ളാൻ സർക്കാർ തയ്യാറാകണമെന്ന് പട്ടികജാതി – വർഗ്ഗ ഏകോപന സമിതി പൈനൂർ ശാഖയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു ജാതീയത ഇപ്പോഴും അതിശക്തമായി നിലനിൽക്കുന്ന ഒരു സമൂഹമാണ് കേരളീയ സമൂഹം. കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണത്തിൻ്റെ ഫലമായി പട്ടികജാതി – വർഗ്ഗക്കാർക്ക് ഭൂമികൊടുക്കാതെ ഒഴിവാക്കിയതിൻ്റെ പിന്നിൽ ജാതിയാണ്. ഇന്നിപ്പോൾ ഇവർ 50,000 ത്തോളം വരുന്ന കോളനികളിലും റോഡ് – തോടു പുറംമ്പോക്കുകളിലും വാടക വീടുകളിലുമായി കഴിയേണ്ടിവരുന്നു. 13 പഞ്ചവൽസര പദ്ധതികളിലൂടെ കോടിക്കണക്കിനു രൂപ ഇവരുടെ രുരോഗതിക്കുവേണ്ടി ചിവഴിച്ചിട്ടും ഇവർ ഇപ്പോഴും ഭൂരഹിതരും ഭവനരഹിതരും തൊഴിൽ രഹിതരുമായി കഴിയേണ്ടിവരുന്നതിൻ്റെ പിന്നിലും ജാതിയാണ്. ഈ ജാതീയതയാണ് ഇവരെ കടക്കാരാക്കി മാറ്റിയത്. ആദിവാസികളുടെ ഭൂമിക്കു വേണ്ടി സമരം ചെയ്തവർ കഠിന ശിക്ഷയ്ക്ക് വിധേയമാകേണ്ടി വരുന്നതിൻ്റെ പിന്നിലും ജാതിയാണെന്ന് ശാഖ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പട്ടികജാതി – വർഗ്ഗ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ആർ. സന്തോഷ് പറഞ്ഞു കെ.രാധാകൃഷ്ണൻ ഐ.പി.എസ്. ശാഖയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖപ്രസിഡൻ്റ് സുലഭ ശശീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.വി.ലളിത, എൻ.വി.മല്ലിക ,കെ.സി. ബേബി തുടങ്ങിയ നേതാക്കൾ സംസാരിച്ചു എ.ജി. ഗോപാലകൃഷ്ണൻ സ്വാഗതവും ടി.കെ.മണികണ്ഠൻ നന്ദിയും പറഞ്ഞു



