പെരിങ്ങോട്ടുക്കര ആവണേങ്ങാട്ട് കളരി സ്റ്റോപ്പിന് സമീപം പിഡബ്ളിയുഡി റോഡിൽ യാത്രക്കാരുടെ തണ്ടൽ ഒടിയ്ക്കുന്ന കുഴികൾ

അന്തിക്കാട്: പെരിങ്ങോട്ടുക്കര ആവണേങ്ങാട്ട് കളരി
സ്റ്റോപ്പിന് സമീപം പിഡബ്ളിയുഡി റോഡിൽ യാത്രക്കാരുടെ തണ്ടൽ ഒടിയ്ക്കുന്ന കുഴികൾ രൂപlപ്പെട്ടു.തിരക്ക് പിടിച്ച പെരിങ്ങോട്ടുക്കര- കാഞ്ഞാണി റൂട്ടിലാണ് റോഡ് കുറുകെ തകർന്ന് വെള്ളകെട്ടുള്ളത്.മഴ പെയ്താൽ ഈ റോഡു കളിൽ വെള്ളം നിറയും. കുഴിയുടെ ആഴമറിയാതെ വരുന്ന ഇരുചക്രവാഹനയാത്രക്കാർക്ക് ഈ ഗട്ടറിൽ വീണ് കാര്യമായി പരിക്കേൽക്കുന്നുണ്ട്. അധികം പേർക്കുംതണ്ടലിന് ക്ഷതമേറ്റ് സ്ഥിര രോഗികളായി മാറുന്നുവെന്ന് ഇരുചക്രവാഹന യാത്രക്കാർ പറയുന്നു.മഞ്ഞപിത്തം റോഡിനും മധ്യേ സമാന കുഴിയും വെള്ളകെട്ടുമുണ്ട്. മാധ്യമങ്ങൾ വാർത്ത നൽകുമ്പോൾ കുറച്ച് കരിങ്കൽ ചീളുകൾ കുഴികളിൽ നിറച്ച് കരാറുക്കാർ സ്ഥലം വിടും. ഏതാനും വാഹനങ്ങൾ കടന്ന് പോകുന്നതോടെ കരിങ്കൾ ചീളുകൾ പല വഴിക്ക് തെറിച്ച് പോയി റോഡ് പഴയപടിയാകുന്ന അവസ്ഥയുമുണ്ട്. ഈ പ്രശ്നങ്ങൾക്കെല്ലാം അടിയന്തിരപരിഹാരം വേണമെന്നതാണ് നാട്ടുക്കാരുടെ ആവശ്യം.



