ആരോഗ്യംഗ്രാമ വാർത്ത.

തളിക്കുളം ലയൺസ് ക്ലബ് പാടത്തിപറമ്പിൽ പാരമ്പര്യ പഞ്ചകർമ്മ ഉഴിച്ചിൽ കേന്ദ്രവും, അനല ഫാർമസ്യൂട്ടിക്കൽസ് പോർക്കളവും സംയുക്തമായി നാട്ടികയിൽ ആടിമാസ ആയുർവേദ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തളിക്കുളം ലയൺസ് ക്ലബ് പാടത്തിപറമ്പിൽ പാരമ്പര്യ പഞ്ചകർമ്മ ഉഴിച്ചിൽ കേന്ദ്രവും, അനല ഫാർമസ്യൂട്ടിക്കൽസ് പോർക്കളവും സംയുക്തമായി ഇന്നലെ, 2 August 2026, നാട്ടികയിൽ ആടിമാസ ആയുർവേദ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് തളിക്കുളം ലയൺസ് ക്ലബ്‌ പ്രസിഡണ്ട്‌ MJF ലയൺ നന്ദകുമാർ കുനിയത്തിന്റെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ കെ എ ഷൗക്കത്തലി മുഖ്യാഥിതി ആയിരുന്നു. ഡിസ്ട്രിക്റ്റ് 318D ഗ്ലോബൽ സർവീസ് ടീം കോർഡിനേറ്റർ PMJF ലയൺ സുരേഷ് കരുൺ ക്യാമ്പ് ഉൽഘാടനം നിർവഹിച്ചു. Dr വി ചീതു ഷെറിൻ, ഡിസ്ട്രിക്റ്റ് അഡ്വൈസർ MJF ലയൺ രാമകൃഷ്ണൻ AP, റീജിയൻ ചെയർപേഴ്സൺ ലയൺ പീതാംബരൻ രാരമ്പത്ത്, സോൺ ചെയർപേഴ്സൺ MJF ലയൺ രാജൻ ജോസ് എന്നിവർ സംസാരിച്ചു. ലയൺ നേതാക്കളായ MJF ലയൺ ജിനോ പൊയ്യാറ, PK ഭരതൻ, CK അശോകൻ, PK തിലകൻ, KR സിദ്ധാർത്ഥൻ, രാജേഷ്കുമാർ MD, ട്രഷറർ ഉണ്ണികൃഷ്ണൻ AS എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. സെക്രട്ടറി MJF ലയൺ ഉണ്ണികൃഷ്ണൻ PS നന്ദി പ്രകാശിപ്പിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close