ഗ്രാമ വാർത്ത.വിദ്യാഭ്യാസം
₹1.5 കോടിയുടെ യൂറോപ്യൻ യൂണിയൻ ‘മേരി ക്യൂറി ഫെല്ലോഷിപ്പ്’ നേടി തൃശൂർ നെല്ലങ്കര സ്വദേശി

തൃശൂർ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ഗവേഷകരെ പിന്തള്ളിയാണ് തൃശൂർ സ്വദേശിനി ആൻ സണ്ണി യുടെ
ഈ അപൂർവ നേട്ടം.ഇറ്റലിയിൽ ആരംഭിക്കുന്ന ഗവേഷണം ലണ്ടൻ, സ്പെയിൻ, പോളണ്ട്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
മനുഷ്യരുടെ എല്ലുകളെ ബാധിക്കുന്ന വാതരോഗങ്ങൾക്ക് കൂടുതൽ ഫലപ്രദമായ ചികിത്സാ മാർഗങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ബയോസിറാമിക് മേഖലയിലാണ് ഗവേഷണം.

