ആരോഗ്യംഗ്രാമ വാർത്ത.

നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം

തൃപ്രയാർ -നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വളിറ്റി അഷ്വാറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചു. മികച്ച ആരോഗ്യ കേന്ദ്ര പ്രവർത്തനത്തിന് കേന്ദ്ര സംഘം സന്ദർശച്ചതിന്റെ ഭാഗമായി ദേശീയ അംഗീകാരം ലഭിച്ചത് .കേന്ദ്രത്തിൽ നിന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ ജൂൺ 15,16 തിയ്യതികളിൽ നാട്ടിക കുടുംബരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു. ജില്ലാ തല സംസ്ഥാന തല പരിശോധനക്ക് ശേഷമായിരുന്നു കേന്ദ്ര ദേശീയ സംഘം പരിശോധന നടത്തിയത് . ഗ്രാമപഞ്ചായത്തിന്റെ സഹകരണം,ആശുപത്രിയിലെ ഒ. പി. സേവനം, രോഗീ പരിചരണം,,ആശുപത്രിയിലെ ശുചിത്വം, ആശുപത്രി മാലിന്യ സംസ്കരണ സംവിധാനം,പൊതുജനാരോഗ്യ പ്രവർത്തനങ്ങൻ,ദേശീയ പദ്ധതികളുടെ നടത്തിപ്പ്, ലാബിലെ പ്രവർത്തനങ്ങൾ, പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങൾ, ഫാർമസി പ്രവർത്തനങ്ങൾ,ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പ്രവർത്തനങ്ങൾ,ഓഫീസിലെ സേവനങ്ങൾ, സ്കൂളുകളിലെ ആരോഗ്യ സേവനങ്ങൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ആശപ്രവർത്തകരുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ്
നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരം പ്രഖ്യാപിച്ചത്.ഈ അംഗീകാരം ലഭിക്കുന്നതിലൂടെ സുരക്ഷിതവും മെച്ചപ്പെട്ടതുമായ ആശുപത്രി അന്തരീക്ഷം ഒരുക്കുന്നതിനും സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തിക്കൊണ്ട് രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനും സാധിക്കും

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു. വൈസ് പ്രസിഡന്റ്‌ കെ. എ. ഷൗക്കത്തലി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബില പ്രസാദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഉണ്ണികൃഷ്ണൻ ,മെമ്പർമാരായ സനി രാജു ,സജിനി ഉണ്ണിയാരം പുരക്കൽ ,പി സി മണികണ്ഠൻ ,രജനി ബാബു ,നിഷ ഉണ്ണികൃഷ്ണൻ ,അംബിക ടീച്ചർ ,കെ വി പവിത്രൻ ,ടി സി ഉണ്ണികൃഷ്ണൻ ,കെ കെ സന്തോഷ്‌ ,മെഡിക്കൽ ഓഫീസർ ഡോ.കെ. എസ്. കിഷോർ ,ആശാ പ്രവർത്തകർ ,കുടുംബ ആരോഗ്യ കേന്ദ്രം സ്റ്റാഫുകൾ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close