ഗ്രാമ വാർത്ത.

ശിവഗിരി യാത്രയ്ക്ക് സ്വീകരണം നൽകി

.

എസ് എൻ ഡി പി യോഗം ആയിരംകണ്ണി ശാഖയുടെ നേതൃത്വത്തിൽ യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷാണാത്തിന്റെ നിർദ്ദേശപ്രകാരവും, ശ്രീനാരായണാശ്രമം മഠാധിപതി സ്വാമി
ബ്രഹ്മസ്വരൂപാനന്ദയുടെ ഉപദേശപ്രകാരവും ശിവഗിരി യാത്ര നടത്തി. ആയിരംകണ്ണി ശാഖയുടെ ഭാരവാഹികളായ കുമാരൻ പനച്ചിക്കൽ , ജയഗോപാൽ വൈക്കാട്ടിൽ,
പ്രസന്നൻ ഇയ്യാനി,
പ്രകാശ് കടവിൽ തുടങ്ങിയവരെ ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമി ഷാൾ അണിയിച്ച് സ്വീകരിച്ചു.
ആയിരംകണ്ണിയിലേയും
മറ്റു ശാഖകളിലെയും സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം 45 പേർ ചേർന്നായിരുന്നു യാത്ര പോയത്.
നാരായണബാബു വൈക്കാട്ടിൽ, ജനമിത്രൻ തേറമ്പത്ത്,
കാന്തി മനോഹരൻ , സുഷിത മുരളീധരൻ, ശശികോടന്നൂർ, ഗുണതിലകൻ വടുക്കുംഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
യൂണിയൻ വൈസ് പ്രസിഡണ്ട് സുദീപ് മാസ്റ്റർ സെക്രട്ടറി മോഹനൻ കണ്ണംമ്പുള്ളി , കൗൺസിലർ നാരായണ ദാസ് .K.G, കൈപ്പമംഗലം ബീച്ച് ശാഖ പ്രസിഡൻ്റ് ശങ്കരനാരായണൻ കളപ്പുര,
കൂരികുഴി ശാഖാ സെക്രട്ടറി ശശിധരൻ മുതിരപറമ്പിൽ, ദേവമംഗലം ശാഖാ വൈസ് പ്രസിഡണ്ട് സത്യൻ കുരൂട്ടിപറമ്പിൽ, സെക്രട്ടറി പ്രദീപ് തറയിൽ,
എടമുട്ടം ഈസ്റ്റ് ശാഖാ സെക്രട്ടറി സോമൻ
കോഴിപറമ്പിൽ,
അമ്പലനട ശാഖാ സെക്രട്ടറി
ബൈജു മാസ്റ്റർ,
ഇടശ്ശേരി ശാഖാ സെക്രട്ടറി സിദ്ധാർത്ഥൻ കൊഴിപ്പറമ്പിൽ, നടുവിൽക്കര ശാഖാ പ്രസിഡണ്ട് പ്രവീൺജിത്ത് കൊണ്ടറപ്പശ്ശേരി, എങ്ങണ്ടിയൂർ സൗത്ത് ശാഖാ സെക്രട്ടറി വൽസൻ തേറമ്പത്ത്,
ജയതിലകൻ ചളിപ്പാട്ട്, അഭിലാഷ്
അച്ചുപറമ്പിൻ ,
മാലതിടീച്ചർ കല്ലിങ്ങൾ
മോഹൻറോയ് പണിക്കശ്ശേരി, തുടങ്ങിയവർ
യാത്രാമംഗളവും , യാത്രയയപ്പും നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close