വീട്ടിൽക്കയറി യുവാവിനെ ചുറ്റികയും ജാക്കി ലിവറും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികൾ അറസ്റ്റിൽ; പ്രതികൾ റിമാന്റിലേക്ക്

വാടാനപ്പിള്ളി : മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വീട്ടിൽക്കയറി ചുറ്റികയും ജാക്കി ലിവറും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ ഏത്തായ് സ്വദശി തെറ്റാരി വീട്ടിൽ ജഗൻ (26), ഏങ്ങണ്ടിയൂർ ഏത്തായ് സ്വദേശി പാറാച്ചൻ വീട്ടിൽ പ്രണവ് (26) എന്നിവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഏങ്ങണ്ടിയൂർ നേതാജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ചാവക്കാട് സ്വദേശി ചെട്ടിപ്പറമ്പിൽ വീട്ടിൽ അമർജിത്ത് (21) എന്നയാൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അമർജിത്തുമായുള്ള മുൻവൈരാഗ്യത്തെ തുടർന്ന് 2026 ആഗസ്റ്റ് 6 ന് രാവിലെ 09.10 മണിയോടെ പ്രതികൾ ഇയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ചുറ്റിക, ജാക്കി ലിവർ തുടങ്ങിയ മാരകായുധങ്ങൾ കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
ജഗൻ വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ കേസിലും അടക്കം രണ്ട് ക്രിമിനൽക്കേസിലെ പ്രതിയാണ്.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണുരാമചന്ദ്രൻ, എസ് ഐ ഗോഗുൽ, ജി എസ് സി പി ഒ മഹേഷ്, സി പി ഒ പ്രണവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാടാനപ്പള്ളി ഗ്രൂപ്പിൽ അംഗമാകുന്നതിന്.👇



