ഗ്രാമ വാർത്ത.

തളിക്കുളം പ്രവാസി അസോസിയേഷൻ വാർഷികാഘോഷം സമാപിച്ചു.

തളിക്കുളം പ്രവാസി അസോസിയേഷൻ യുഎഇയുടെ 22മത് വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് സമാപനം കുറിച്ചു.
സമാപന സമ്മേളനം മുൻ എംപി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.
70 കഴിഞ്ഞ 20 വിധവകളായ അമ്മമാരെ ഓണപ്പുടവയും കൈനേട്ടവും നൽകി ആദരിച്ചു.
കഴിഞ്ഞ 22 വർഷത്തിനുള്ളിൽ ഒന്നരക്കോടി രൂപയോളം ചാരിറ്റി പ്രവർത്തനങ്ങൾക്കായി തളിക്കുളം പഞ്ചായത്തിൽ ചെലവഴിച്ച തളിക്കുളം പ്രവാസി അസോസിയേഷനെ ടി എൻ പ്രതാപൻ അഭിനന്ദിച്ചു.
മുൻമന്ത്രി വിഎസ് സുനിൽകുമാർ മുഖ്യ അതിഥിയായിരുന്നു.
പ്രസിഡണ്ട് ഇ കെ ബഷീർ അധ്യക്ഷത വഹിച്ചു.
Zx show ബാന്റിന്റെ മുഴുനീള കലാപരിപാടികളും, അംഗങ്ങൾക്കുള്ള സമ്മാന വിതരണവും, ലക്കി ഡ്രോ യും ഉണ്ടായിരുന്നു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ അജയ് കൃഷ്ണൻ, മുൻ വൈസ് പ്രസിഡണ്ട് ഹാറൂൺ റഷീദ്, സ്ഥാപക പ്രസിഡണ്ട് ഗഫൂർ തളിക്കുളം, ഇബ്രാഹിംകുട്ടി, കെ എസ് ബൈജു, ദേവരാജ് കൊല്ലാറ, അഷറഫ് ഖാദർ, ധർമ്മൻ മേലേടത്ത്, എ കെ വാസൻ, ടി യു സുഭാഷ് ചന്ദ്രൻ, എ പി രത്നാകരൻ, ശശീന്ദ്രൻ വല്ലത്ത് തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ വാസൻ കോഴിപ്പറമ്പിൽ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close