ഗ്രാമ വാർത്ത.
പാഞ്ചജന്യം റെസ്റ്റ് ഹൗസിൽപുതിയ ലിഫ്റ്റ് പ്രവർത്തനം തുടങ്ങിഭക്തജനങ്ങളുടെ സൗകര്യാർത്ഥം ദേവസ്വം പാഞ്ചജന്യം റെസ്റ്റ് ഹൗസിൽ പഴയ ലിഫ്റ്റ് മാറ്റി പുതിയ ലിഫ്റ്റ് സ്ഥാപിച്ചു.

പാഞ്ചജന്യം റെസ്റ്റ് ഹൗസിൽപുതിയ ലിഫ്റ്റ് പ്രവർത്തനം തുടങ്ങിഭക്തജനങ്ങളുടെ സൗകര്യാർത്ഥം ദേവസ്വം പാഞ്ചജന്യം റെസ്റ്റ് ഹൗസിൽ പഴയ ലിഫ്റ്റ് മാറ്റി പുതിയ ലിഫ്റ്റ് സ്ഥാപിച്ചു. ലിഫ്റ്റ് പ്രവർത്തനവും തുടങ്ങി. ലിഫ്റ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് ദേവസ്വം ചെയർമാൻ ശ്രീ.എ.വി.ഗോപിനാഥ് നിർവ്വഹിച്ചു.ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.ഹരി ഗോപാൽ, ഇലക്ട്രിക്കൽ എക്സിക്യൂട്ടീവ് എൻജിനീയർ പി..ജയരാജൻ, അസി. എക്സി.എൻജിനീയർ കെ.പി.വിനോദ്കുമാർ, അസി.മാനേജർ കെ.കെ. സുഭാഷ്, എ ഇ ജഗത് രാജ്, മറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായി. എട്ടുപേർക്ക് സുഗമമായി കയറാൻ കഴിയുന്ന ലിഫ്റ്റ് ഭക്തർക്ക് പ്രയോജനമാകും.ഇൻഫ്രാ എലവേറ്റർസ് ആയിരുന്നു ലിഫ്റ്റ് സ്ഥാപിച്ചത്.



