ഗ്രാമ വാർത്ത.

നാട്ടിക ടോൾ പ്ലാസ്സയിലെ ആദ്യ സമരവുമായ് CPI ദേശീയ പാത 66 പണിപൂർത്തിയാകാതെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ CPI നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്.

നാട്ടിക ടോൾ പ്ലാസ്സയിലെ ആദ്യ സമരവുമായ് CPI ദേശീയ പാത 66 പണിപൂർത്തിയാകാതെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ CPI നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് CPI ജില്ല സെക്രട്ടറി കെജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു റോഡുകളുടെയും പാല ങ്ങളുടെയും പണിപൂർത്തിയാകാതെ തിടുക്കപ്പെട്ട് ടോൾ പിരിക്കാനുള്ളെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ശിവാനന്ദൻ അഭിപ്രായപ്പെട്ടു തദ്ദേശ വാസികളുടെ യാത്ര സൗജന്യത്തിലും തീരുമാനമാകാത്തത് അംഗീകരിക്കാനാകില്ല പാലങ്ങളും, അപ്രോച്ച് റോഡുകളും ഉടൻ നിർമ്മാണം പൂർത്തികരിക്കണം, ദേശീയ പാതയിൽ അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ മുന്നറീപ്പ് ബോർഡുകളും ദിശാ സുചക ബോർഡുകളും സ്ഥാപിച്ച് ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാണമെന്നും CPI ജില്ല സെക്രട്ടറി ആവശ്യപ്പെട്ടു ജില്ല എക്സിക്യൂട്ടീവ് അംഗം കെ പി സന്ദീപ് അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി കെ എം കിഷോർ കുമാർ സ്വാഗതം പറഞ്ഞു മണ്ഡലം അസിസ്‌റ്റൻ്റ് സെക്രട്ടറി എ കെ അനിൽകുമാർ നന്ദി രേഖപ്പെടുത്തി ഗീത ഗോപി MLA സംസ്ഥാന കൗൺസിൽ അംഗം ഷീന പറയങ്ങാട്ടിൽ, എന്നിവർ പ്രസംഗിച്ചു നാട്ടിക സെൻ്ററിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് സിപിഐ നേതാക്കളായ സി ആർ മുരളീധരൻ, സ്വർണ്ണലതടീച്ചർ, സി കെ കൃഷ്‌ണകുമാർ, മണി സി എസ്, സുഭാഷ് വലപ്പാട് , ബിജു കുയിലംപറമ്പിൽ, രാജൻ പട്ടാട്ട്, കിഷോർ വാഴപ്പുള്ളി , മോഹൻദാസ് , സുബിൻ നാസർ, സലീഷ് അന്തിക്കാട്, ജ്യോതിലക്ഷ്മി വസന്തൻ, സാജൻ കൂട്ടാല , പി ആർ ഷിനോയ്, പി എം മധുലാൽ, ശിവരാമൻ കെ സി ബൈജു എം ജെ സജൽ കുമാർ എന്നിവർ നേതൃത്വം നല്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close