നാട്ടിക ബീച്ച് ഫെസ്റ്റിവൽ ഇനി നാട്ടികോത്സവം. നാട്ടികോത്സവം ഡിസംബർ 24 മുതൽ ജനുവരി 3 വരെ.

തൃപ്രയാർ :നാട്ടിക ബീച്ച് ഫെസ്റ്റിവൽ ഇനി മുതൽ നാട്ടികോത്സവമായി മാറും. 2026 ഡിസംബർ 24 മുതൽ 2027 ജനുവരി 3വരെയാണ് നാട്ടിക ബീച്ചിൽ നാട്ടികോത്സവം സംഘടിപ്പിക്കുന്നത്. പതിനൊന്നു ദിനാരാത്രങ്ങളിലായി ആയിരം കലാപ്രതിഭകൾ ഒരേ വേദിയിൽ അണിനിരക്കുന്നു. ഫുഡ് ഫെസ്റ്റിവലും കാർണിവലും ട്രേഡ് ഫെയറും നാട്ടിക്കോത്സവത്തിന്റെ ഭാഗമായുണ്ടാകും പ്രാദേശിക സംഘാടകസമി രൂപീകരണയോഗം, നാട്ടിക എം എൽ എ ഗീതാ ഗോപി ഉദ്ഘാടനം ചെയ്തു. നാട്ടിക്കോത്സവം നാട്ടിക ബീച്ചിന്റെ സമഗ്ര വികസനത്തിന് നാഴികക്കല്ലാകു മെന്ന് ഗീതാ ഗോപി എം എൽ എ. പറഞ്ഞു. സർക്കാർ ഫണ്ട് ഉപയോഗിച്ചും ജനകീയ കൂട്ടായ്മയിലൂടെയും ബീച്ച് വികസനത്തിന് ഉതകുന്ന പുതിയ പദ്ധതികൾക്ക് രൂപം നൽകും. നാട്ടിക ബീച്ചിന് കേരളത്തിലെ ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നും ഗീതാ ഗോപി കൂട്ടിച്ചേർത്തു. നാട്ടിക ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സനി രാജു അധ്യക്ഷത വഹിച്ചു. പീപ്പിൾ ഫൗണ്ടേഷൻ ജനറൽ കൺവീനർ അനിൽ പുളിക്കൽ ആമുഖ പ്രഭാഷണം നടത്തി. നാട്ടിക ബീച്ചിന്റെ സ്ഥായിയായ വികസനത്തിന് മാസ്റ്റർ പ്ലാൻ ഉണ്ടാകണമെന്നും ബീച്ച് വികസനത്തിന് വിദക്തരെയും പ്രഗൽഭരെയും പ്രശസ്തരെയും പങ്കെടുപ്പിച്ചുകൊണ്ട് ബീച്ച് വികസനചർച്ചകളും വികസന സംവാദങ്ങളും വികസനചർച്ചകളുംഅധികംവൈകാതെതന്നെ സംഘടിപ്പിക്കുമെന്ന് അനിൽ പുളിക്കൽ പറഞ്ഞുകൊടുങ്ങല്ലൂർ ഡി വൈ എസ് പി ആർ രതീഷ്കുമാർ മുഖ്യഥിതി ആയിരുന്നു, ജില്ലാ പഞ്ചായത്ത് മെമ്പർ കെ പി സന്ദീപ്, നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ വി കെ ജ്യോതിപ്രകാശ്, പി വി ജനാർദ്ദനൻ, കെ വി രാമകൃഷ്ണൻ, ജനപ്രതിനിധികളായ ഷോല മഹേഷ്, സീന ഉണ്ണികൃഷ്ണൻ, സുബില പ്രസാദ്, സജിനി ഉണ്ണിയാരംപുരക്കൽ, പി സി മണികണ്ഠൻ , നിഷ ഉണ്ണികൃഷ്ണൻ, സിന്ധു സിദ്ധപ്രദാദ്, സുമന ജോഷി. ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, വി ഡി സന്ദീപ്, എ എൻ സിദ്ധപ്രസാദ്, ഇ ബി ബിജോയ്, സി ആർ രാജൻ , കെ വി സിജിത്ത്, സന്ധ്യ ഷാജി, ഇസ്മയിൽ അറക്കൽ, എ വി സെൻതിൽ കുമാർ, സുധി ആലക്കൽ, അനീഷ് ഐ വി, ബിന്ദു പ്രദീപ്, പി എസ് പി നസീർ, രാജേഷ് കെ കെ, രമ്യ അനിൽകുമാർ, ഷൈൻ നാട്ടിക, റാനിഷ് കെ രാമൻ, പി കെ ഉന്മേഷ് ,ബിഷ സത്യൻ, ശ്രീവിദ്യ ചെമ്പിപറമ്പിൽ, ഹേമ പ്രേമൻ, എ എ ഫസൽ എന്നിവർ പ്രസംഗിച്ചു .പ്രാദേശിക സംഘാടക സമിതി ഭാരവാഹികളായി പി സി ജയപാലൻ, ബാബു പനക്കൽ, സി എസ് മണി, എ എസ് പത്മപ്രഭ, പി കെ രഞ്ജൻ, തുടങ്ങിയവരെ തിരഞ്ഞെടുത്തു



