സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ
സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ തൃപ്രയാർ: തളർവാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷൻ ജന്മ നാടിനൊപ്പം മണപ്പുറം പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി. കെപിസിസി പ്രസിഡന്റ് സുധാകരൻ എം പിയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാറും ചേർന്നു വീൽ ചെയർ അശോകിനു നൽകി. വികലാംഗനും, ലോട്ടറി ജീവനക്കാരനുമായ അശോക് കുമാർ അപകടത്തെ തുടർന്ന് സ്വാധീനം നഷ്ടപ്പെട്ടിരുന്നു. ഉപജീവനമാർഗം വഴിമുട്ടി നിന്ന ഈ സാഹചര്യത്തിൽ വീൽ ചെയർ ലഭിച്ചതിൽ വളരെയധികം സന്തോഷവും നന്ദിയും ഉണ്ടെന്നു അശോക് പറഞ്ഞു. എം.പിയുടെ വസതിയിൽ വച്ചു നടന്ന ചടങ്ങിൽ ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂർ, മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ്.ഡി.ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ.ഓ സനോജ് ഹെർബർട്ട്, സീനിയർ പി.ആർ.ഓ കെ.എം.അഷ്‌റഫ്, ശോഭ സുബിൻ, സുനിൽ ലാലൂർ, എന്നിവർ പങ്കെടുത്തു.തൃപ്രയാർ: തളർവാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷൻ ജന്മ നാടിനൊപ്പം മണപ്പുറം പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി. കെപിസിസി പ്രസിഡന്റ് സുധാകരൻ എം പിയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാറും ചേർന്നു വീൽ ചെയർ അശോകിനു നൽകി.
വികലാംഗനും, ലോട്ടറി ജീവനക്കാരനുമായ അശോക് കുമാർ അപകടത്തെ തുടർന്ന് സ്വാധീനം നഷ്ടപ്പെട്ടിരുന്നു. ഉപജീവനമാർഗം വഴിമുട്ടി നിന്ന ഈ സാഹചര്യത്തിൽ
വീൽ ചെയർ ലഭിച്ചതിൽ വളരെയധികം സന്തോഷവും നന്ദിയും ഉണ്ടെന്നു അശോക് പറഞ്ഞു.
എം.പിയുടെ വസതിയിൽ വച്ചു നടന്ന ചടങ്ങിൽ ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂർ, മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ്.ഡി.ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ.ഓ സനോജ് ഹെർബർട്ട്, സീനിയർ പി.ആർ.ഓ കെ.എം.അഷ്‌റഫ്, ശോഭ സുബിൻ, സുനിൽ ലാലൂർ, എന്നിവർ പങ്കെടുത്തു.