ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്തിൽ ശീദീകരിച്ച സംവിധാനത്തോടു കൂടിയുള്ള അംഗൻവാടി പ്രവർത്തനമാരംഭിച്ചു

തളിക്കുളം ഗ്രാമപഞ്ചായത്തിൽ ശീദീകരിച്ച സംവിധാനത്തോടു കൂടിയുള്ള അംഗൻവാടി കെട്ടിടം പ്രവർത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട തൃശ്ശൂർ എം. പി ടി എൻ പ്രതാപൻ അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് അംഗനവാടി നിർമ്മാണം നടത്തിയത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ 122 നമ്പർ അംഗനവാടി കെട്ടിടം ബഹുമാനപ്പെട്ട ടി എൻ പ്രതാപൻ എം. പി ഉദ്ഘാടന കർമ്മം നിർവഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. 504 സ്‌ക്വായർ ഫീറ്റിൽ ഹാൾ,അടുക്കള, സ്റ്റോർ റൂം, ശിശു സൗഹൃദ ടോയ്ലറ്റ് അടക്കമുള്ള രണ്ട് ടോയ്ലറ്റുകൾ അടങ്ങിയതാണ് കെട്ടിടം. കുട്ടികളുടെ ആരോഗ്യനില സംരക്ഷിക്കുന്നതിനായി താപനില നിയന്ത്രിക്കുന്നതിന് AC സംവിധാനവും ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള ചുമർ ചിത്രങ്ങളും കളിമുറ്റം ടൈൽ പാകി സംരക്ഷിച്ചിട്ടുണ്ട്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിൻഡ സുഭാഷ് ചന്ദ്രൻ, ഭഗീഷ് പൂരാടൻ, വാർഡ് മെമ്പർമാരായ ഷാജി അലുങ്ങൽ, ഷിജി. സി. കെ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ രാമകൃഷ്ണൻ, LSGD AE ജോൺസി, CDPO ശുഭ, തൊഴിലുറപ്പ് എഞ്ചിനീയർ ശരണ്യ, പ്ലാൻ ക്ലാർക്ക് തനൂജ, പഞ്ചായത്തിലെ ഉദ്യോഗസ്ഥർ, അംഗൻവാടി ടീച്ചർമാർ, ഹെല്പർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജസീന്ത ചടങ്ങിൽ നന്ദി പറഞ്ഞു.തളിക്കുളം ഗ്രാമപഞ്ചായത്തിൽ ശീദീകരിച്ച സംവിധാനത്തോടു കൂടിയുള്ള അംഗൻവാടി കെട്ടിടം പ്രവർത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട തൃശ്ശൂർ എം. പി ടി എൻ പ്രതാപൻ അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് അംഗനവാടി നിർമ്മാണം നടത്തിയത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ 122 നമ്പർ അംഗനവാടി കെട്ടിടം ബഹുമാനപ്പെട്ട ടി എൻ പ്രതാപൻ എം. പി ഉദ്ഘാടന കർമ്മം നിർവഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. 504 സ്‌ക്വായർ ഫീറ്റിൽ ഹാൾ,അടുക്കള, സ്റ്റോർ റൂം, ശിശു സൗഹൃദ ടോയ്ലറ്റ് അടക്കമുള്ള രണ്ട് ടോയ്ലറ്റുകൾ അടങ്ങിയതാണ് കെട്ടിടം. കുട്ടികളുടെ ആരോഗ്യനില സംരക്ഷിക്കുന്നതിനായി താപനില നിയന്ത്രിക്കുന്നതിന് AC സംവിധാനവും ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള ചുമർ ചിത്രങ്ങളും കളിമുറ്റം ടൈൽ പാകി സംരക്ഷിച്ചിട്ടുണ്ട്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിൻഡ സുഭാഷ് ചന്ദ്രൻ, ഭഗീഷ് പൂരാടൻ, വാർഡ് മെമ്പർമാരായ ഷാജി അലുങ്ങൽ, ഷിജി. സി. കെ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ രാമകൃഷ്ണൻ, LSGD AE ജോൺസി, CDPO ശുഭ, തൊഴിലുറപ്പ് എഞ്ചിനീയർ ശരണ്യ, പ്ലാൻ ക്ലാർക്ക് തനൂജ, പഞ്ചായത്തിലെ ഉദ്യോഗസ്ഥർ, അംഗൻവാടി ടീച്ചർമാർ, ഹെല്പർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജസീന്ത ചടങ്ങിൽ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close