ഗ്രാമ വാർത്ത.

സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ആദ്യമായി BeFIRST പ്രഥമ ശുശ്രൂഷ പരിശീല പരിപാടിയുമായി തളിക്കുളം ഗ്രാമപഞ്ചായത്ത്

സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ആദ്യമായി BeFIRST പ്രഥമ ശുശ്രൂഷ പരിശീല പരിപാടിയുമായി തളിക്കുളം ഗ്രാമപഞ്ചായത്ത്

സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ആദ്യമായി BeFIRST പ്രഥമ ശുശ്രൂഷ പരിശീല പരിപാടിയുമായി തളിക്കുളം ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ആദ്യമായി തളിക്കുളം ഗ്രാമപഞ്ചായത്തും ആസ്റ്റർ ഹോസ്പിറ്റലും സംയുക്തമായി BeFIRST പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അത്യാഹിതം സംഭവിക്കുമ്പോൾ വിദഗ്ധ മെഡിക്കൽ സംഘം എത്തിച്ചേരുന്നത് വരെ ജീവൻ രക്ഷിക്കുന്നതിൽ പ്രഥമ ശുശ്രൂഷ പരിശീലനം ലഭിച്ചവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രഥമ ശുശ്രൂഷയിൽ വളരെ ചുരുക്കം വ്യക്തികൾക്ക് മാത്രമേ പരിശീലനം ലഭിച്ചിട്ടുള്ളൂ. ഇതിനായി സംഘടിപ്പിക്കുന്ന പരിശീലന ക്ലാസുകളും വളരെ വിരളമാണ്. ഈ വിടവ് നികത്താൻ സംസ്ഥാന ഗവൺമെന്റിനോടൊപ്പം തളിക്കുളം ഗ്രാമപഞ്ചായത്ത് ആസ്റ്റർ ഹോസ്പിറ്റലുമായി കൈകോർത്തുകൊണ്ട് BeFIRST പരിശീലന പരിപാടി സംഘടിപ്പിച്ചത്. പ്രഥമ ശുശ്രൂഷ, ബേസിക് ലൈഫ് സപ്പോർട്ട് എന്നിവയിൽ ആസ്റ്ററിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ പരിശീലനം നൽകി. കൂടുതൽ പൊതുജനങ്ങളിലേക്ക് BeFIRST പ്രഥമ ശുശ്രൂഷ പരിശീലനം വ്യാപിപ്പിക്കുകയാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യം. ആസ്റ്റർ ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്മെന്റിലെ ഡോക്ടർ ശ്രുതി, സ്റ്റാഫ്‌ സാജൻ, കോഡിനേറ്റർ അഖിൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, അംഗൻവാടി അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, RRT പ്രവർത്തകർ, തളിക്കുളം ആംബുലൻസ് പ്രവർത്തകർ, ACTS, ലൈഫ് സപ്പോർട്ട് പ്രവർത്തകർ, ഓട്ടോറിക്ഷ ജീവനക്കാർ, പൊതുപ്രവർത്തകർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് ആദ്യഘട്ടമായി പരിശീലനം നൽകിയത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ. ബാബു ചടങ്ങിൽ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. എം മെഹബൂബ്, വാർഡ് മെമ്പർമാരായ ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, ഷിജി സി കെ, ജീജ രാധാകൃഷ്ണൻ, ബിന്നി അറക്കൽ, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ കിരൺ, ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് കുമാർ, JHI വിദ്യാസാഗർ, JPHN സീനത്ത് ബീവി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ടി. പി. ഹനീഷ് കുമാർ ചടങ്ങിന് നന്ദി പറഞ്ഞു.സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ആദ്യമായി തളിക്കുളം ഗ്രാമപഞ്ചായത്തും ആസ്റ്റർ ഹോസ്പിറ്റലും സംയുക്തമായി BeFIRST പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അത്യാഹിതം സംഭവിക്കുമ്പോൾ വിദഗ്ധ മെഡിക്കൽ സംഘം എത്തിച്ചേരുന്നത് വരെ ജീവൻ രക്ഷിക്കുന്നതിൽ പ്രഥമ ശുശ്രൂഷ പരിശീലനം ലഭിച്ചവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രഥമ ശുശ്രൂഷയിൽ വളരെ ചുരുക്കം വ്യക്തികൾക്ക് മാത്രമേ പരിശീലനം ലഭിച്ചിട്ടുള്ളൂ. ഇതിനായി സംഘടിപ്പിക്കുന്ന പരിശീലന ക്ലാസുകളും വളരെ വിരളമാണ്. ഈ വിടവ് നികത്താൻ സംസ്ഥാന ഗവൺമെന്റിനോടൊപ്പം തളിക്കുളം ഗ്രാമപഞ്ചായത്ത് ആസ്റ്റർ ഹോസ്പിറ്റലുമായി കൈകോർത്തുകൊണ്ട് BeFIRST പരിശീലന പരിപാടി സംഘടിപ്പിച്ചത്. പ്രഥമ ശുശ്രൂഷ, ബേസിക് ലൈഫ് സപ്പോർട്ട് എന്നിവയിൽ ആസ്റ്ററിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ പരിശീലനം നൽകി. കൂടുതൽ പൊതുജനങ്ങളിലേക്ക് BeFIRST പ്രഥമ ശുശ്രൂഷ പരിശീലനം വ്യാപിപ്പിക്കുകയാണ് പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യം. ആസ്റ്റർ ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്മെന്റിലെ ഡോക്ടർ ശ്രുതി, സ്റ്റാഫ്‌ സാജൻ, കോഡിനേറ്റർ അഖിൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, അംഗൻവാടി അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, RRT പ്രവർത്തകർ, തളിക്കുളം ആംബുലൻസ് പ്രവർത്തകർ, ACTS, ലൈഫ് സപ്പോർട്ട് പ്രവർത്തകർ, ഓട്ടോറിക്ഷ ജീവനക്കാർ, പൊതുപ്രവർത്തകർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് ആദ്യഘട്ടമായി പരിശീലനം നൽകിയത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ. ബാബു ചടങ്ങിൽ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. എം മെഹബൂബ്, വാർഡ് മെമ്പർമാരായ ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, ഷിജി സി കെ, ജീജ രാധാകൃഷ്ണൻ, ബിന്നി അറക്കൽ, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ കിരൺ, ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് കുമാർ, JHI വിദ്യാസാഗർ, JPHN സീനത്ത് ബീവി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ടി. പി. ഹനീഷ് കുമാർ ചടങ്ങിന് നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close