ഗ്രാമ വാർത്ത.

ഉയരെ – വാടാനപ്പള്ളി ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ വനിതാ ശിശു വികസന വകുപ്പിലെ കീഴിലുള്ള അംഗണവാടികളിലെ കൗമാര ക്ലബ്ബായ വർണ്ണ കൂട്ടിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ ബാലികാ ദിനം സമുചിതമായി ആഘോഷിച്ചു. -_

ഉയരെ – വാടാനപ്പള്ളി ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ വനിതാ ശിശു വികസന വകുപ്പിലെ കീഴിലുള്ള അംഗണവാടികളിലെ കൗമാര ക്ലബ്ബായ വർണ്ണ കൂട്ടിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ ബാലികാ ദിനം സമുചിതമായി ആഘോഷിച്ചു.തൃത്തല്ലൂർ ശ്രീശൈലം ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ബഹു തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശാന്തി ഭാസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വാഗതം പറഞ്ഞു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സബിത്ത് എസ് ബാലികാ ദിന സന്ദേശം അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുലൈഖ ജമാലു ,കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശ്രീമതി സൗമ്യ,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ബീന ഷെല്ലി, ക്രൈസ്റ്റ് കോളേജ് സാമൂഹിക പ്രവർത്തന വിഭാഗം വിദ്യാർത്ഥി ശ്രീ അതുൽ രാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപത്തി എട്ട് അങ്കണവാടികൾക്ക് കീഴിലുള്ള വർണ്ണക്കൂട്ടിലെ കുട്ടികൾ പ്രസംഗം, പ്രച്ഛന്നവേഷം , ചിത്ര രചന , ഉപന്യാസ രചന സ്ലോഗൻ റൈറ്റിംഗ് ക്വിസ്സ് എന്നീ വിവിധ മത്സരങ്ങൾ നടത്തി. ഐഡിയൽ കോളേജ് സാമൂഹിക പ്രവർത്തന വിദ്യാർത്ഥികളും , ക്രൈസ്റ്റ് കോളേജിലെ സാമൂഹിക പ്രവർത്തന  വിദ്യാർത്ഥികളും പരിപാടികൾ കോഡിനേറ്റ് ചെയ്തു. വിജയികളായവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയുണ്ടായി. ഐസിഡിഎസ് സൂപ്പർവൈസർ വൈദേഹി നന്ദി പ്രകാശിപ്പിച്ചു. 150 ഓളം കുട്ടികളും അംഗനവാടി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തുഉയരെ – വാടാനപ്പള്ളി ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ വനിതാ ശിശു വികസന വകുപ്പിലെ കീഴിലുള്ള അംഗണവാടികളിലെ കൗമാര ക്ലബ്ബായ വർണ്ണ കൂട്ടിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ദേശീയ ബാലികാ ദിനം സമുചിതമായി ആഘോഷിച്ചു.തൃത്തല്ലൂർ ശ്രീശൈലം ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ബഹു തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശാന്തി ഭാസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വാഗതം പറഞ്ഞു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സബിത്ത് എസ് ബാലികാ ദിന സന്ദേശം അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുലൈഖ ജമാലു ,കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശ്രീമതി സൗമ്യ,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ബീന ഷെല്ലി, ക്രൈസ്റ്റ് കോളേജ് സാമൂഹിക പ്രവർത്തന വിഭാഗം വിദ്യാർത്ഥി ശ്രീ അതുൽ രാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപത്തി എട്ട് അങ്കണവാടികൾക്ക് കീഴിലുള്ള വർണ്ണക്കൂട്ടിലെ കുട്ടികൾ പ്രസംഗം, പ്രച്ഛന്നവേഷം , ചിത്ര രചന , ഉപന്യാസ രചന സ്ലോഗൻ റൈറ്റിംഗ് ക്വിസ്സ് എന്നീ വിവിധ മത്സരങ്ങൾ നടത്തി. ഐഡിയൽ കോളേജ് സാമൂഹിക പ്രവർത്തന വിദ്യാർത്ഥികളും , ക്രൈസ്റ്റ് കോളേജിലെ സാമൂഹിക പ്രവർത്തന  വിദ്യാർത്ഥികളും പരിപാടികൾ കോഡിനേറ്റ് ചെയ്തു. വിജയികളായവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയുണ്ടായി. ഐസിഡിഎസ് സൂപ്പർവൈസർ വൈദേഹി നന്ദി പ്രകാശിപ്പിച്ചു. 150 ഓളം കുട്ടികളും അംഗനവാടി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close