ഗുണ്ടാ ആക്ട് (കാപ്പ) പ്രകാരം ജയിലില്‍ അടച്ചു
അന്തിക്കാട് പോലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട പടിയം മുറ്റിച്ചൂര്‍ പണിക്കവീട്ടില്‍ ഷിഹാബിനെ ഗുണ്ടാ ആക്ട് (കാപ്പ) പ്രകാരം ജയിലില്‍ അടച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ഷിഹാബിനെ അന്തിക്കാട് എസ്എച്ച്ഒ പി.കെ. ദാസ് വിയ്യൂര്‍ ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജില്ലാ ജയിലില്‍ തന്നെആക്കി. ഇയാള്‍ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ഒരു അടിപിടി കേസില്‍ റിമാന്റില്‍ കഴിഞ്ഞു വരുന്നതിനിടെ ഇന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങാന്‍ ഇരിക്കെയാണ് കാപ്പ പ്രകാരം അറസ്റ്റിലായത്. പെരിങ്ങോട്ടുകര സ്വദേശിയായ ആദര്‍ശ് എന്നയാളെ 2020 ഫെബ്രുവരി മാസം വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷിഹാബ്.അന്തിക്കാട് പോലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട പടിയം മുറ്റിച്ചൂര്‍ പണിക്കവീട്ടില്‍ ഷിഹാബിനെ ഗുണ്ടാ ആക്ട് (കാപ്പ) പ്രകാരം ജയിലില്‍ അടച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ഷിഹാബിനെ അന്തിക്കാട് എസ്എച്ച്ഒ പി.കെ. ദാസ് വിയ്യൂര്‍ ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജില്ലാ ജയിലില്‍ തന്നെആക്കി. ഇയാള്‍ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ഒരു അടിപിടി കേസില്‍ റിമാന്റില്‍ കഴിഞ്ഞു വരുന്നതിനിടെ ഇന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങാന്‍ ഇരിക്കെയാണ് കാപ്പ പ്രകാരം അറസ്റ്റിലായത്. പെരിങ്ങോട്ടുകര സ്വദേശിയായ ആദര്‍ശ് എന്നയാളെ 2020 ഫെബ്രുവരി മാസം വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷിഹാബ്.