സ്നേഹ ഭവനം നിർമിച്ചു നൽകി കോൺഗ്രസ്.
സ്നേഹ ഭവനം നിർമിച്ചു നൽകി കോൺഗ്രസ്.
സ്നേഹ ഭവനം നിർമിച്ചു നൽകി കോൺഗ്രസ്. തൃപ്രയാർ -സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരിന്ന നാട്ടിക കൊരട്ടിപ്പറമ്പിൽ മാഹിൻ കുഞ്ഞിമുഹമദിന്റെ മകൾ നാട്ടിക പഞ്ചായത്ത് പതിനൊന്നാം വാർഡിൽ താമസിക്കുന്ന നഫീസ സുലൈമാന്റെ കുടുംബത്തിനു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റിയുടെ സഹായത്തോടെ സ്നേഹ ഭവനം നിർമിച്ചു നൽകി. സ്നേഹ ഭവനത്തിന്റെ താക്കോൽ ദാനം ടി എൻ പ്രതാപൻ എം പി നിർവഹിച്ചു.നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി ആർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ ദിലീപ് കുമാർ, നൗഷാദ് ആറ്റുപറമ്പത്ത്, പി എം സിദ്ദിഖ്, വി ഡി സന്ദീപ് എന്നിവർ സംസാരിച്ചു. എ എൻ സിദ്ധപ്രസാദ്, സി എസ് മണികണ്ഠൻ, സി വി ഗിരി,കെ വി സുകുമാരൻ,മധു അന്തിക്കാട്ട്,പി വിനു, ജീജശിവൻ,ജയസത്യൻ, രഹന ബിനീഷ്,കമല ശ്രീകുമാർ, കവിത ഉണ്ണി, പി സി ജയപാലൻ, ബാബു പനക്കൽ,സി എസ് സിദ്ധൻ, പുഷ്പ്പാഗതൻ ഞായക്കാട്ട്, റസൽ മുഹമ്മദ്, പ്രഭാഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.