ഡോക്ടർ നീയൊരു വേദന.
മരണം ചുവപ്പിച്ച
മാലാഖ
…………….
ഡോക്ടർ നീയൊരു വേദന.
ഡോക്ടർ നീ നേടിയ സാധന,
പത്തു മാസം പേറിയ
മാതൃ വിലാപ
താരാട്ടുണർത്തും
ജന്യ മോഹങ്ങൾ തൻ രണഭേരി.
കാലനെത്തി മയക്കു മരുന്നിൻ
കുടില രൂപത്തിൽ.
കാക്കി ധാരികൾ കടിഞ്ഞാൺ
ഊരിവിട്ട
നീലച്ചടയന്റെ കൂട്ടിരിപ്പ് നേർവിളി
കൂട്ടിയ മരണ മണിയൊച്ച.
തിരിച്ചറിവിൻ അവബോധം നടതള്ളിയ
കത്തി മൂർച്ച തൻ പുത്രി രോദനം.
ഒന്നുമേ നേടാതെ പടിയിറങ്ങുന്നു.
ഓമനത്വത്തിൻ ജീവന്റെ നേർവിളി.
മാതൃ വിലാപ കാവ്യ ഗീതങ്ങൾ വീണ്ടും വളർത്തുന്നു നോവിൻ
കൊലച്ചിരി.
ആഴി തൻ ആഴംപോൽ
ജനിച്ചു വളരുന്നു പിതാവിൻ നേർ രോദനം.
പട്ടട ഒരുക്കുന്ന കാലത്തിൻ വികൃതി
പുത്രി വാത്സല്യത്തിൻ അടങ്ങാത്ത അഗ്നി കാച്ചൽ.
അന്തി ചർച്ചകൾ കൊഴുത്തു മുഴുത്തു
എങ്ങുമേ എത്താതെ കൂലിയും വാങ്ങി പിരിയുന്നു
കള്ളം തള്ളികൾ കോമരങ്ങൾ.
ഇനിയുമൊരു കൊറ്റിനായ് കോപ്പ് കൂട്ടുന്നു
നിയമം എന്നും ശൈശവം കളിച്ചു
തിമിർക്കുന്നു.
ഡോക്ടർ നീയൊരു വേദന
ഇനിയും മരിക്കാത്ത ജീവ തമോ യാമത്തിൻ
മൂക രക്തസാക്ഷി.
അനിൽ ശിവശക്തി