തളിക്കുളം ഗ്രാമപഞ്ചായത്ത് 2022-23 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഫലവൃക്ഷതൈ വിതരണം നടത്തി
തളിക്കുളം ഗ്രാമപഞ്ചായത്ത് 2022-23 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഫലവൃക്ഷതൈ വിതരണം നടത്തി. തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിതടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മികച്ച ഗുണനിലവാരമുള്ള ഡ്രാഗൺ ഫ്രൂട്ട്, മിറാക്കി ഫ്രൂട്ട്, ആയുർജാക്ക് , കുറ്റികുരുമുളക്, ലളിത് പേര തുടങ്ങിയ അഞ്ച് ഇനം ഫലവൃക്ഷത്തൈകൾ ആണ് വിതരണം ചെയ്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം. മെഹബൂബ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ എ.ടി ഗ്രേസി പദ്ധതി വിശദീകരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, വിനയ പ്രസാദ്, കെ. കെ. സൈനുദ്ധീൻ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ബിന്നി അറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മാരായ ബിനു, ജിഷ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് മാജി ചടങ്ങിന് നന്ദി പറഞ്ഞു